ദോഹ: സോമാലിയ, ഫലസ്തീൻ, മൗറിത്താനിയ, വടക്കൻ സിറിയ തുടങ്ങി ദാരിദ്ര്യവും ആഭ്യന്തര സംഘർഷങ്ങളും പ്രതിസന്ധി തീർത്ത പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് 7000ലധികം അധ്യാപകർക്ക് സ്പോൺഷിപ്പുമായി ഖത്തർ ചാരിറ്റി.ഒക്ടോബർ അഞ്ചിലെ അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഏറെ പ്രാധാന്യമർഹിക്കുന്ന ഈ പ്രഖ്യാപനം.
തങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ഈ പദ്ധതി അവസരമൊരുക്കുമെന്ന് ഖത്തർ ചാരിറ്റി അഭിപ്രായപ്പെട്ടഅധ്യാപകർക്ക് അവരുടെ വിദ്യാഭ്യാസ ചുമതലകൾ നിർവഹിക്കുന്നതിനും അവരുടെ മാനുഷിക അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും സഹായിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണയും ഖത്തർ ചാരിറ്റി ഉറപ്പ് നൽകുന്നുണ്ട്.
എല്ലാവർക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി) നാലാമത്തെ ലക്ഷ്യമായാണ് കണക്കാക്കുന്നത്.
പ്രതിസന്ധികളിലൂടെ നീങ്ങുന്ന അധ്യാപകർക്കായി ഖത്തർ ചാരിറ്റി മുന്നോട്ടുവെച്ച പ്രത്യേക പരിശീലന പരിപാടികളിലൊന്നാണ് ‘വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തലും വടക്കൻ സിറിയയിലെ അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും ശേഷി വർധിപ്പിക്കലും’. പദ്ധതിയിലൂടെ വടക്കൻ സിറിയയിലെ അധ്യാപകരും സ്കൂൾ പ്രധാനാധ്യാപകരുമടങ്ങുന്ന 1028 പേർ ഗുണഭോക്താക്കളായി. ക്വസ്റ്റ് മൂന്ന് സംരംഭത്തിന്റെ ഭാഗമായി ഖത്തർ ഡെവലപ്മെന്റ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.