ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഈദ് അവധിക്കാലത്തെ പ്രവർത്തനസമയം പ്രഖ്യാപിച്ചു. എച്ച്.എം.സിയിൽ ട്രോമ-എമർജൻസി സെന്റർ, പീഡിയാട്രിക് എമർജൻസി സെന്റർ, ആംബുലൻസ് സർവിസ് എന്നിവ പതിവുപോലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. എച്ച്.എം.സി കോണ്ടാക്ട്സ് സെന്റർ രാവിലെ ഏഴുമുതൽ 10 വരെ പ്രവർത്തിക്കും.
ഒ.പി ക്ലിനിക്കുകൾ മേയ് ഒന്നുമുതൽ ഒമ്പതുവരെ പ്രവർത്തിക്കില്ല. എന്നാൽ, എട്ട്, ഒമ്പത് തീയതികളിൽ ഏതാനും ഒ.പി യൂനിറ്റുകൾ തുറക്കും. അർജന്റ് കൺസൾട്ടേഷൻ സർവിസ് മേയ് ഒന്നുമുതൽ ഒമ്പതുവരെ അവധി. നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ്ലൈൻ ഒന്നുമുതൽ മൂന്നുവരെ അവധി. നാലുമുതൽ ആറുവരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. എട്ട് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. ഫാർമസി ഹോം ഡെലിവറി സർവിസ് ഒന്നുമുതൽ ഒമ്പതുവരെ പ്രവർത്തിക്കില്ല. ഹമദ് രക്തദാന കേന്ദ്രങ്ങൾ മേയ് രണ്ട്, മൂന്ന് ദിനങ്ങളിൽ പ്രവർത്തിക്കില്ല.
മേയ് ഒന്നുമുതൽ ഒമ്പതുവരെയുള്ള പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനുകളുടെ പ്രവർത്തനസമയവും അധികൃതർ പ്രഖ്യാപിച്ചു. ദോഹയിലെ അൽ വക്റ, എയർപോർട്ട്, തുമാമ, ഉമർ ബിൻ ഖതാബ്, വെസ്റ്റ്ബേ, ലിബൈബ്, ഉം സലാൽ, ഗറാഫ അൽ റയാൻ, മദിനത് ഖലീഫ, അബൂബക്കർ അൽ സിദ്ദീഖ്, അൽ റയ്യാൻ, മിസൈമീർ, മുഐതർ എന്നീ പ്രധാന പി.എച്ച്.സി.സികളിലെ ഫാമിലി മെഡിസിൻ സേവനം രാവിലെ ഏഴുമുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിലെ ഡെന്റൽ സർവിസ് രാവിലെ ഏഴുമുതൽ രാത്രി 10 വരെ.
അൽഖോർ, അൽ റുവൈസ്, അൽ ഷഹാനിയ എന്നിവിടങ്ങളിൽ രാവിലെ ഏഴുമുതൽ രാത്രി 11വരെ പ്രവർത്തിക്കും. അൽ ജുമൈലിയ ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഓൺ കാൾ സർവിസ് ലഭ്യമാവും. റൗദത്ത് അൽ ഖൈൽ ആരോഗ്യകേന്ദ്രം കോവിഡ് സ്പെഷൽ സെന്ററായി മുഴുവൻ സമയവും പ്രവർത്തിക്കും.
അൽവജ്ബ, അൽ വാഖ്, ഖത്തർ യൂനിവേഴ്സിറ്റി സെന്ററുകളിലെ കോവിഡ് വാക്സിനേഷൻ സെന്റർ ഒഴികെയുള്ള വിഭാഗങ്ങൾ ഈദ് അവധി ദിനങ്ങളിൽ പ്രവർത്തിക്കില്ല.
ഉം ഗുവൈലിന, സൗത്ത് അൽ വക്റ, അൽ ദായിൻ, ലെഖ്വൈരിയ, അൽ കാബാൻ, അബു നഖ്ല, അൽ കറാന ഹെൽത്ത് സെന്ററുകൾ അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.