ദോഹ: മക്കയിൽ ഹജ്ജ് കർമങ്ങൾക്ക് തുടക്കംകുറിച്ചതോടെ ഖത്തർ ഇന്നു മുതൽ ഈദ് അവധിയിലേക്ക്. എട്ടു ദിവസത്തെ അവധിദിനങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. ജൂലൈ 25വരെയാണ് വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ, പൊതുകാര്യാലയങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച് സ്റ്റോർ, ഇൻഷുറൻസ് കമ്പനികൾ, നിേക്ഷപസ്ഥാപനങ്ങൾ, ഫിനാൻഷ്യ അഡ്വൈസറികൾ എന്നിവ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
വെള്ളിയും ശനിയും അവധിയായതിനാൽ ഫലത്തിൽ വ്യാഴാഴ്ചതന്നെ അവധി മൂഡിലാണ് എല്ലാവരും. പ്രവാസികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽതന്നെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. പുതിയ യാത്രാനയം പ്രഖ്യാപിച്ചതും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മടങ്ങിയെത്തുേമ്പാൾ ക്വാറൻറീൻ ഒഴിവാക്കിയതും പ്രവാസികൾക്ക് ചുരുങ്ങിയ അവധിക്ക് നാട്ടിലേക്ക് മടങ്ങാനും പ്രേരണയായി.
അവധി ആരംഭിച്ചതോടെ വിപണിയിലും തിരക്ക് കൂടി. ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ദോഹ സൂഖ് വഖിഫ്, സൂഖ് അൽ അലി തുടങ്ങിയ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ പെരുന്നാളിനെ അപേക്ഷിച്ച് വിപണി കൂടുതൽ ഉണർന്നതായി സൂഖ് വഖിഫിലെ വസ്ത്രവിൽപനക്കാരൻ സൈനുദ്ദീൻ 'ഗൾഫ് മാധ്യമ'േത്താട് പറഞ്ഞു. വലിയ ആൾക്കൂട്ടമൊന്നുമില്ല. എന്നാൽ, തന്നെ കച്ചവടം കൂടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് വർധിക്കുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.