ദോഹ: സർക്കാർ ഓഫിസുകളിലെ ഈദ് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ മേഖലകൾ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളുടെ പെരുന്നാൾ അവധിക്കാലത്തെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷൻ മെയിൻ ബിൽഡിങ്ങിൽ ആദ്യ പെരുന്നാൾ ദിനം മുതൽ ഏപ്രിൽ 15 വരെ വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ സേവനങ്ങൾ ലഭ്യമാകും. അൽ ജാസിമിയ ടവർ, അൽ ദഫ്ന കോർണിഷിലാണ് ആസ്ഥാനം.
റെസിഡന്‍സ് അഫയേഴ്സ് പ്രോസിക്യൂഷന് ഏപ്രില്‍15 ഇതേ സമയം സേവനം ലഭ്യമാണ്. (സ്ഥലം: ബില്‍ഡിങ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോളോ-അപ് അഡ്മിനിസ്ട്രേഷന്, ആഭ്യന്തര മന്ത്രാലയം).
ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട്, ട്രാഫിക്, നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്, ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വിഭാഗങ്ങൾ രാവിലെ എട്ടു മുതൽ 12 വരെ പ്രവർത്തിക്കും. സുരക്ഷ, ട്രാഫിക് അന്വേഷണ വിഭാഗങ്ങൾ മുഴുസമയവും പ്രവർത്തിക്കും. അമീരി ദിവാൻ പ്രഖ്യാപിച്ച പൊതുഅവധി ഏപ്രിൽ ഏഴ് മുതൽ 15 വരെയാണ്.
ദോഹ: പെരുന്നാളിന്റെ രണ്ടു ദിനങ്ങളിൽ ഖത്തർ നാഷനൽ ലൈബ്രറി അവധി പ്രഖ്യാപിച്ചു. മൂന്നാം ദിവസമായിരിക്കും ലൈബ്രറി തുറക്കുകയെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ ദിവസങ്ങളിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.