ദോഹ: പെരുന്നാൾ കാലത്ത് ഖത്തർ സെൻട്രൽ ബാങ്ക് നേതൃത്വത്തിൽ സ്ഥാപിച്ച ഈദിയ്യ എ.ടി.എമ്മുകൾ ബിഗ് ഹിറ്റായി. സ്വദേശികൾക്കും താമസക്കാർക്കും പെരുന്നാളിന് ബന്ധുക്കൾക്കും കുട്ടികൾക്കും സമ്മാനിക്കാനുള്ള പെരുന്നാൾപണം പിൻവലിക്കാനായി സ്ഥാപിച്ച ഈദിയ്യ എ.ടി.എമ്മുകൾ വഴി 1.35 കോടി റിയാൽ പിൻവലിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. റമദാൻ അവസാന ദിവസങ്ങളിലാണ് ഖത്തറിലെ വിവിധ ഭാഗങ്ങളിലായി പ്രത്യേക എ.ടി.എമ്മുകൾ തയാറാക്കിയത്. മാളുകൾ,ഷോപ്പിങ് കോംപ്ലക്സുകൾ, അൽ മീരകൾ എന്നിവിടങ്ങളിൽ പത്തു സ്ഥലങ്ങളിലാണ് വിവിധ നിരക്കുകളിലെ കറൻസികൾ പിൻവലിക്കാനുള്ള സൗകര്യമൊരുക്കിയത്. അഞ്ച്, പത്ത്, 50, 100 റിയാലുകൾ എന്ന തോതിൽ കറൻസികൾ ലഭ്യമാക്കിയപ്പോൾ തന്നെ വൻതോതിൽ എ.ടി.എം ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.