സ്വദേശികളും വിദേശികളുമായ ഷെഫുമാരുടെ പാചകവൈവിധ്യവുമായി 80ഓളം ഔട്ട്ലറ്റുകളാണ് ഇത്തവണ ഭക്ഷ്യമേളയിൽ സജ്ജീകരിച്ചത്. അറേബ്യൻ വിഭവങ്ങൾക്കൊപ്പം പടിഞ്ഞാറൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള രുചികളും സന്ദർശകർക്ക് ആസ്വദിക്കാം.
ഇതിനൊപ്പം തത്സമയ വിനോദപരിപാടികളും നടക്കുന്നുണ്ട്. കുട്ടികള്‍ക്കായി വ്യത്യസ്ത പരിപാടികളും നടക്കുന്നുണ്ട്. ഖത്തറിന്റെ പ്രാദേശിക രുചികൾ അവതരിപ്പിക്കുന്ന കൂടാരങ്ങൾക്കൊപ്പം സസ്യാഹാര പ്രിയരെയും പരിഗണിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സഹകരണത്തോടെ രണ്ടു പ്രീമിയം ഫുഡ് ലോഞ്ചുകള്‍, പബ്ലിക് വി.ഐ.പി ലോഞ്ച്, ക്ഷണിതാക്കള്‍ക്കു മാത്രമായുള്ള വി.ഐ.പി ലോഞ്ച് എന്നിവയും ഇത്തവണയുണ്ട്.
മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പക്ഷേ, പ്രീരജിസ്ട്രേഷന്‍ ആവശ്യമാണ്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11.00 വരെയാണ് മേള. വാരാന്ത്യങ്ങളില്‍ പുലർച്ച ഒരു മണിവരെയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.