ഗൾഫ് രാജ്യങ്ങൾക്കൊരു പുതു മാതൃകയായിരുന്നു ഒക്ടോബർ രണ്ടിന് രാജ്യം സാക്ഷ്യം വഹിച്ച ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്. നിയമനിർമാണ സംവിധാനമായ ശൂറാകൗൺസിലിലെ 30 ഇലക്ട്രൽ മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരമായിരുന്നു വോട്ടെടുപ്പ് നടന്നത്.
45ൽ 15 സീറ്റുകളിലെ അംഗങ്ങളെ നാമനിർദേശത്തിലൂടെ തെരഞ്ഞെടുത്തു. വോട്ടർമാരുടെ രജിസ്ട്രേഷനും, സ്ഥാനാർഥി നിർണയവും, പ്രചാരണങ്ങളുമായി രണ്ടു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്കൊടുവിലാണ് രാജ്യത്തെ പൗരന്മാർ തങ്ങളുടെ പ്രതിനിധികളെ വോട്ട്ചെയ്ത് തെരഞ്ഞെടുത്തത്. 30 മണ്ഡലങ്ങളിലേക്കായി 252 സ്ഥാനാർഥികൾ മത്സര രംഗത്തെത്തി.
ഇവരിൽ 27 പേർ വനിതകളായിരുന്നു. വോട്ട്ചെയ്യാനുള്ള അവസരത്തെ സ്വദേശികൾ ഉത്സവമാക്കിമാറ്റി. ഖത്തറിൽ ജനിച്ച്, മൂന്ന് തലമുറ വഴി രാജ്യത്തിെൻറ പൗരത്വമുള്ള 18 വയസ്സ് തികഞ്ഞവർക്കായിരുന്നു വോട്ടവകാശം. കൂടുതൽ അധികാരങ്ങളോടെയാണ് പുതിയ ശൂറാ കൗൺസിൽ ഭരണസമിതി അധികാരത്തിലേറിയത്.
പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഭരണകർത്താക്കളെ കൗൺസിലിന് മുന്നിൽ ഹാജരാക്കാനും ശാസിക്കാനും മന്ത്രിമാരെ പിരിച്ചു വിടാനും സർക്കാറിെൻറ സാമ്പത്തിക കൈകാര്യകർതൃത്വത്തിൽ ഇടപെടാനും ബജറ്റിന് അംഗീകാരം നൽകാനുമൊക്കെ കൗൺസിലിന് അധികാരമുണ്ട്. 63.5 ശതമാനം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ദിനം തന്നെ ഫലവും വന്നു. രാജ്യാന്തര തലത്തിൽ തന്നെ ഖത്തറിന് ഏറെ പ്രശംസ ലഭിച്ച ദൗത്യമായി വോട്ടെടുപ്പ്. ശൂറാ കൗൺസിൽ സ്പീക്കറായി ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിനെയും, ഡെപ്യൂട്ടി സ്പീക്കറായി ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.