പുതിയ ഇറാൻ പ്രസിഡൻറിന്​ അമീറി‍െൻറ അഭിനന്ദനം

ദോഹ: ഇറാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസിക്ക്​ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ അഭിനന്ദന സന്ദേശം. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഇബ്രാഹിം റഈസിക്ക്​ വിജയാശംസ നേർന്ന അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്​മളമാവ​ട്ടെ എന്നും ആശംസിച്ചു.

ഡെപ്യൂട്ടി അമീർ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽഥാനി, പ്രധാനമന്ത്രിയും ആ​ഭ്യ​ന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുൽ അസിസ്​ ആൽഥാനി എന്നിവരും ഇറാൻ പ്രസിഡൻറിനെ അഭിനന്ദിച്ചു.

Tags:    
News Summary - Emir congratulates new Iranian president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.