ദോഹ: ഖത്തർ സന്ദർശിക്കുന്ന ഇറാഖ് കുർദിസ്താൻ പ്രധാനമന്ത്രി മസ്റൂർ ബർസാനിയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ദോഹയിലെത്തിയ മസ്റൂർ ബർസാനിയുമായി ബുധനാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും ചർച്ചയിൽ പങ്കെടുത്തു. ഇറാഖ് കുർദിസ്താൻ പ്രധാനമന്ത്രി ഖത്തറിലെ വിദ്യാഭ്യാസ ആസ്ഥാനമായ എജുക്കേഷൻ സിറ്റി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ -ഗവേഷണ മേഖലയിൽ ഖത്തർ കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.