ദോഹ: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും ആംബുലൻസുകൾക്കുമെതിരായ ഇസ്രായേൽ അധിനിവേശ സേനയുടെ മനുഷ്യത്വരഹിതമായ നടപടികൾ അവസാനിപ്പിക്കാൻ ലോകാരോഗ്യ സംഘടന അടിയന്തരമായി ഇടപെടണമെന്ന് അറബ് ആരോഗ്യ മന്ത്രിമാരുടെ സമിതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകരുടെയും മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ചുമതലകൾ ഇസ്രായേൽ അതിക്രമങ്ങൾ മൂലം തടസ്സപ്പെടുന്നുവെന്നും കൂടാതെ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഇന്ധനവും വൈദ്യുതിയും വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും അറബ് ആരോഗ്യ മന്ത്രിമാരുടെ സമിതി ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ജനീവയിൽ അൾജീരിയയുടെ അധ്യക്ഷതയിൽ ചേർന്ന അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിലിന്റെ 59ാമത് റെഗുലർ സെഷൻ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഖത്തറിനെ പ്രതിനിധീകരിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘം യോഗത്തിൽ പങ്കെടുത്തു. കിഴക്കൻ ജറൂസലം, അധിനിവിഷ്ട സിറിയൻ ഗോലാൻ എന്നിവയുൾപ്പെടുന്ന ഫലസ്തീൻ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളും പ്രതിസന്ധികളും അറബ് മേഖലയിലെ മാതാക്കൾ, കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.