ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീഖ് നേതൃത്വത്തിൽ ഇന്ത്യൻ ഹെൽത്ത് കെയർ പ്രഫഷനലുകൾക്കായി നടത്തിയ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ എം.ഐ.സി മിസയിദ് സ്റ്റേഡിയത്തിൽ സമാപിച്ചു.
ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നായി 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ തുടർച്ചയായ നാലാം തവണവും ബർവ റോക്കേഴ്സ് ചാമ്പ്യൻമാരായി. ഹമദ് ബ്ലാസ്റ്റേഴ്സ് ടീമാണ് റണ്ണേഴ്സ് അപ്.
ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ ശഹീദിനെയും മികച്ച ബാറ്ററായി ഫാസിൽ റഹ്മാനെയും മികച്ച ബൗളറായി സഹദിനെയും തെരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡിന് ഇന്ത്യൻ ഫാർമസിസ്റ്റ് സംഘടനയായ ഐഫാഖ് അർഹരായി.
യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായി. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ ക്രിസ്റ്റഫർ രാജ, ഐഫാഖ് പ്രസിഡന്റ് അഷ്റഫ്, യുനീഖ് അഡ്വൈസറി ബോർഡ് വൈസ് ചെയർപേഴ്സൻ മിനി സിബി, സ്പോർട്സ് ലീഡ് സലാഹ് പട്ടാണി, മറ്റ് യുനീഖ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിജയികൾക്ക് മെഡലുകളും ട്രോഫിയും കാഷ് അവാർഡും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.