ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ താ​മ​സ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച കാ​ബി​നു​ക​ൾ

ലോ​ക​ക​പ്പ് ​കാ​ബി​നു​ക​ൾ ലേ​ല​ത്തി​ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച കാ​ബി​നു​ക​ളും വ​ലി​യ അ​ള​വി​ൽ കൃ​ത്രി​മ ​പു​ല്ലു​ക​ളും ലേ​ല​ത്തി​ന് വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച ​അ​തേ​നി​ല​യി​ൽ ഫ​ർ​ണി​ഷ് ചെ​യ്ത 105 കാ​ബി​നു​ക​ളാ​ണ് ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന​തെ​ന്ന് അ​ഷ്ഗാ​ൽ അ​റി​യി​ച്ചു.

ഡി​സം​ബ​ർ എ​ട്ട് ഞാ​യ​റാ​ഴ്ച തു​ട​ങ്ങു​ന്ന ലേ​ലം ഇ​വ ക​ഴി​യു​ന്ന​തു​വ​രെ തു​ട​രും. കാ​ണി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ ഫ്രീ​സോ​ണി​ലെ അ​ബു ഫ​ണ്ടാ​സ് ഏ​രി​യ​യി​ലാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നും ഫ്രീ​സോ​ൺ മെ​ട്രോ സ്റ്റേ​ഷ​നും അ​രി​കി​ലാ​യാ​ണ് ഈ ​സ്ഥ​ലം. രാ​വി​ലെ എ​ട്ട് മു​ത​ൽ 12വ​രെ​യും ഉ​ച്ച​ക്ക് മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ​യു​മാ​ണ് ലേ​ല സ​മ​യ​ങ്ങ​ൾ.

സ്വ​ദേ​ശി​ക​ളെ​യും താ​മ​സ​ക്കാ​രെ​യും ലേ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി അ​ഷ്ഗാ​ൽ ജ​ന​റ​ൽ സ​ർ​വി​സ് വി​ഭാ​ഗം മാ​ന​ജേ​ർ യൂ​സു​ഫ് അ​ൽ ഉ​ബൈ​ദ​ലി അ​റി​യി​ച്ചു. ഏ​റ്റ​വും മു​ന്തി​യ ഇ​നം കാ​ബി​നു​ക​ളും കൃ​ത്രി​മ പു​ല്ലു​ക​ളും ന്യാ​യ​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഗ്രാ​സു​ക​ൾ ഒ​ന്നി​ച്ച് ഒ​റ്റ ലേ​​ല​ത്തി​ൽ വി​ൽ​ക്കും. കാ​ബി​നു​ക​ൾ ഒ​ന്നി​ച്ചോ ഓ​രോ​ന്നാ​യോ ലേ​ല​ത്തി​ൽ എ​ടു​ക്കാ​വു​ന്ന​താ​ണ്. 500 റി​യാ​ലാ​ണ് ഒ​രു ലേ​ല​ത്തി​ന്റെ നി​ക്ഷേ​പ തു​ക.

ഗ​താ​ഗ​തം, ലേ​ബ​ർ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും ലേ​ല​ക്കാ​ര​ൻ​ത​ന്നെ വ​ഹി​ക്ക​ണം. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ളു​ടെ താ​മ​സ​ത്തി​ന് 4600 ഹൗ​സി​ങ് കാ​ബി​നു​ക​ളാ​ണ് ഖ​ത്ത​ർ ഒ​രു​ക്കി​യ​ത്. കി​ട​ക്ക, ക​സേ​ര, എ.​സി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യ കാ​ബി​നു​ക​ൾ ലോ​ക​ക​പ്പ് വേ​ദി​യു​ടെ പു​തു മാ​തൃ​ക എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​വ​യി​ൽ​നി​ന്ന് നി​ര​വ​ധി കാ​ബി​നു​ക​ൾ തു​ർ​ക്കി- സി​റി​യ​യി​ലെ ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - World Cup cabins up for auction; 105 cabins and artificial grass for sale at auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.