ദോഹ: ഖത്തറിലെ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ സൂഖ് വാഖിഫിൽ ഇന്നു മുതൽ പ്രദർശനങ്ങളുടെ മേളം. അഞ്ചാമത് പുഷ്പമേള ബുധനാഴ്ച മുതൽ ഡിസംബർ 18 വരെ നീളും. വെസ്റ്റേൺ സ്ക്വയറിലാണ് പുഷ്പ വൈവിധ്യങ്ങളുമായി മേള നടക്കുന്നത്.
വിവിധയിനം പൂക്കളും പഴങ്ങളും കൃഷിചെയ്യുന്ന ഫാമുകൾ പങ്കാളിയാകുന്ന മേളയിൽ നിന്നും ഇവ വാങ്ങാനുള്ള അവസരമുണ്ടാകും. രാവിലെ ഒമ്പത് മുതൽ രാത്രി പത്തുവരെയാണ് മേള. ആറാമത് അറേബ്യൻ കുതിര പ്രദർശനത്തിന് ഡിസംബർ ഏഴിന് തുടക്കമാകും. 13 വരെയാണിത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.