ക​താ​റ​യി​ൽ ന​ട​ക്കു​ന്ന ദൗ ​ഫെ​സ്റ്റി​ൽ​നി​ന്ന്

ദോ​ഹ: ഡി​സം​ബ​ർ എ​ത്തി​യാ​ൽ ഖ​ത്ത​റി​ന് ആ​ഘോ​ഷ​ത്തി​ന്റെ മാ​സ​മാ​ണ്. ക​ല​ണ്ട​റി​ലെ അ​വ​സാ​ന മാ​സം എ​ന്ന​തി​നൊ​പ്പം രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​വും ഐ​ക്യ​വും ആ​ഘോ​ഷ​മാ​ക്കു​ന്ന ദേ​ശീ​യ​ദി​ന​ത്തി​ന്റെ നാ​ളു​ക​ളും ക​ട​ന്നു​പോ​കു​ന്നു. വി​നോ​ദ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഏ​റ്റ​വും സൗ​ക​ര്യ​മാ​യ ത​ണു​പ്പു​കാ​ലം കൂ​ടി​യെ​ത്തു​ന്ന​തോ​ടെ ഡി​സം​ബ​റി​ന് ഉ​ത്സ​വഛാ​യ​യാ​കും. ഇ​ത്ത​വ​ണ രാ​ജ്യം നി​റ​യെ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മാ​യാ​ണ് ഡി​സം​ബ​റി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. വി​സി​റ്റ് ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ല, സാം​സ്‌​കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ണ്.

ഖ​ത്ത​റി​ന്റെ സം​സ്‌​കാ​ര​ത്തി​ന്റെ​യും ക​ല​ക​ളു​ടെ​യും കാ​യി​ക രം​ഗ​ങ്ങ​ളു​ടെ​യും സ​മ്പ​ന്ന​ത വി​ളി​ച്ചോ​തു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ഫെ​സ്റ്റി​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഇ​വ​ന്റ്‌​സ് ഓ​ർ​ഗ​നൈ​സി​ങ് വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ നൂ​ർ അ​ബ്ദു​ല്ല ആ​ൽ ഥാ​നി പ​റ​ഞ്ഞു. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ മു​ത​ൽ റ​യ​ൽ മ​ഡ്രി​ഡ് മാ​റ്റു​ര​ക്കു​ന്ന ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ മ​ത്സ​രം, ​ദേ​ശീ​യ ദി​ന പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​ണ് ഈ ​മാ​സം. ക​താ​റ​യി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത പാ​യ്ക്ക​പ്പ​ലി​ന്റെ​യും ക​ട​ൽ വി​ശേ​ഷ​ങ്ങ​ളു​ടെ​യും മേ​ള​യാ​യ ‘ദൗ’ ​ഫെ​സ്റ്റു​മാ​യാ​ണ് ഈ ​മാ​സം പി​റ​ന്ന​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ ഫെ​സ്റ്റ് ഡി​സം​ബ​ർ ഏ​ഴു വ​രെ നീ​ളും.

ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ

ആ​ഗോ​ള ക​ല​യും പ്രാ​ദേ​ശി​ക പൈ​തൃ​ക​വും ആ​ഘോ​ഷി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​താ​ണ് ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക രം​ഗം. മു​ൻ മാ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി ഡി​സം​ബ​റി​ലും നി​ര​വ​ധി പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. 2025 ജ​നു​വ​രി 18 വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ബെ​ൻ​ഷെ​ലാ​ൽ: മൊ​ണു​മെ​ന്റ​ൽ സ്‌​ക​ൾ​പ്ച​റി​ങ് പാ​സ്റ്റ് ടു​മാ​റോ എ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഭൂ​ത​കാ​ല​ത്തി​ലെ​യും ഭാ​വി​യി​ലെ​യും ക​ല​യെ ബ​ന്ധി​പ്പി​ക്കു​ന്ന സ്മാ​ര​ക ശി​ൽ​പ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

മ​ത്ഹ​ഫ് അ​റ​ബ് മോ​ഡേ​ൺ ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ലെ ഫ്ര​ഞ്ച് ചി​ത്ര​കാ​ര​നാ​യ ജെ​റോ​മി​ന്റെ സ്വാ​ധീ​നം പ്ര​ക​ടി​പ്പി​ക്കു​ന്ന സൃ​ഷ്ടി​ക​ൾ ക​ലാ​പ്രേ​മി​ക​ളെ ആ​ക​ർ​ഷി​ക്കും. 2025 ഫെ​ബ്രു​വ​രി 22 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം തു​ട​രു​ക. മൊ​റോ​ക്കോ​യു​ടെ സ​മ്പ​ന്ന​മാ​യ ക​ലാ​പൈ​തൃ​ക​ത്തി​ലേ​ക്ക് ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്ന ഇ​ക്ത​ഷി​ഫ് മൊ​റോ​ക്കോ പ്ര​ദ​ർ​ശ​നം ഫെ​ബ്രു​വ​രി 26 വ​രെ ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കും. ഇ​തോ​ടൊ​പ്പം മു​ശൈ​രി​ബി​ലെ എം7 ​ഉ​ൾ​പ്പെ​ടെ​യു​ള്ള വേ​ദി​ക​ളി​ൽ മ​റ്റു പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ക്കും.

 

ഉ​ച്ച​കോ​ടി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും

ആ​ഗോ​ള നേ​താ​ക്ക​ളെ​യും വി​ദ​ഗ്ധ​രെ​യും ഇ​ന്നൊ​വേ​റ്റ​ർ​മാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഉ​ച്ച​കോ​ടി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളു​മാ​ണ് ഖ​ത്ത​റി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ഖ​ത്ത​ർ മെ​ഡി​കെ​യ​ർ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. അ​തേ​സ​മ​യം​ത​ന്നെ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ മി​ന ഫി​ൻ​ടെ​ക് ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​വി​യാ​ണ് മു​ഖ്യ പ്ര​മേ​യം.

ഡി​സം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി ഷെ​റാ​ട്ട​ൻ ഗ്രാ​ൻ​ഡ് ദോ​ഹ റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ഹോ​ട്ട​ലി​ൽ ആ​ഗോ​ള ഭ​ര​ണം, ന​യ​ത​ന്ത്രം, സു​ര​ക്ഷ എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന ദോ​ഹ ഫോ​റ​ത്തി​ൽ നി​ര​വ​ധി ആ​ഗോ​ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഡി.​ഇ.​സി.​സി​യി​ൽ ഡി​സം​ബ​ർ 10, 11 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന വേ​ൾ​ഡ് സ​മ്മി​റ്റ് എ.​ഐ മി​ന 2024ൽ ​അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന നി​ർ​മി​ത​ബു​ദ്ധി​യും വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ അ​തി​ന്റെ സ്വാ​ധീ​ന​വും ച​ർ​ച്ച ചെ​യ്യും.

മേ​ള​ക​ളും വി​പ​ണി​ക​ളും സീ​സ​ണ​ൽ ആ​ഘോ​ഷ​ങ്ങ​ളും

സു​ഗ​ന്ധ പ്രേ​മി​ക​ൾ​ക്കാ​യി അ​ൽ ഹ​സം ഗ​ലേ​റി​യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന തീ​ബ് അ​ൽ ഹ​സ​മി​ന്റെ പ​ത്താം പ​തി​പ്പ് ഡി​സം​ബ​ർ ഏ​ഴു വ​രെ തു​ട​രും. പ്രാ​ദേ​ശി​ക ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രെ​യും ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ തോ​ർ​ബ മാ​ർ​ക്ക​റ്റ് അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ 30 വ​രെ പ്ര​വ​ർ​ത്തി​ക്കും. മി​യ പാ​ർ​ക്കി​ലെ മി​യ ബ​സാ​റും ഡി​സം​ബ​ർ മാ​സ​ത്തി​ലെ ശ്ര​ദ്ധേ​യ വി​പ​ണി​ക​ളി​ലൊ​ന്നാ​ണ്.

അ​ഞ്ചാ​മ​ത് ഖ​ത്ത​ർ ബ​ലൂ​ൺ ഫെ​സ്റ്റി​വ​ലി​ന് ഡി​സം​ബ​ർ 12 മു​ത​ൽ 21 വ​രെ ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് വേ​ദി​യാ​കും. ഡി​സം​ബ​ർ 31 വ​രെ എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ലെ പോ​പ് അ​പ് ഷോ​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വേ​ശ​ക​ര​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യും.

സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ

ഡി​സം​ബ​ർ ആ​റി​ന് ക്യു.​എ​ൻ.​സി.​സി​യി​ൽ അ​ൻ​ഗാ​മും ഡി​സം​ബ​ർ 20ന് ​ബ്ര​യാ​ൻ ആ​ഡം​സും ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യെ​ത്തു​ന്നു. ഖ​ത്ത​ർ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 17ന് ​നാ​സ​ർ അ​ൽ കു​ബൈ​സി​ക്കും യൂ​സു​ഫ് അ​ൽ ഒ​മാ​നി​ക്കു​മൊ​പ്പം മി​യാ​മി ബാ​ൻ​ഡും അ​ണി​നി​ര​ക്കും.

റ​യ​ൽ മ​ഡ്രി​ഡു​മെ​ത്തു​ന്നു

കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളും ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​മാ​ണ് ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. ആ​സ്പ​യ​ർ പാ​ർ​ക്കി​ൽ വേ​ൾ​ഡ് വോ​ളി​ബാ​ൾ ബീ​ച്ച് പ്രോ ​ടൂ​ർ ഫൈ​ന​ൽ ഡി​സം​ബ​ർ നാ​ലു മു​ത​ൽ ഏ​ഴ് വ​രെ ന​ട​ക്കും. ജി.​കെ.​എ ഫ്രീ​സ്റ്റെ​ൽ കൈ​റ്റ് ലോ​ക​ക​പ്പ് ഡി​സം​ബ​ർ 10 മു​ത​ൽ 14 വ​രെ ഫു​വൈ​രി​ത് ബീ​ച്ചി​ൽ ന​ട​ക്കും.

 

കു​തി​ര​സ​വാ​രി​യോ​ടു​ള്ള ഖ​ത്ത​റി​ന്റെ അ​ഭി​നി​വേ​ശം പ്ര​ക​ട​മാ​ക്കു​ന്ന അ​ൽ ശ​ഖ​ബ് ഹീ​റോ റേ​സ് 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ഫു​ട്‌​ബാ​ളി​ൽ ലോ​കം കാ​ത്തി​രി​ക്കു​ന്ന ഫി​ഫ ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ ഖ​ത്ത​റി​ൽ ന​ട​ക്കും. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ അ​ണി​യ​റ​യി​ൽ ഒ​രു​ക്കു​ന്ന​ത്.

Tags:    
News Summary - Qatar with National Day Proclamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.