ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖത്തർ റെയിൽ എയർപോർട്ട് പാർക്കിൽ നട്ടത് 28 മരങ്ങൾ. നഗരസഭ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ദോഹ മെട്രോയുടെ ട്രിപ്പുകൾ 28 ദശലക്ഷം പിന്നിട്ടതിെൻറ അടയാളപ്പെടുത്തലായാണ് 28 മരങ്ങൾ നട്ടത്. ദോഹ മെട്രോ റെഡ്ലൈനിൽ ഓൾഡ് എയർപോർട്ട് മെട്രോ സ്റ്റേഷനടുത്തുള്ള വിശാലമായ എയർപോർട്ട് പാർക്കിലാണ് ഖത്തർ റെയിലിെൻറ പ്ലാൻറ് എ ട്രീ എന്ന സംരംഭത്തിെൻറ ഭാഗമായി മരങ്ങൾ നട്ടത്. 2019 മേയിൽ സർവിസ് ആരംഭിച്ചത് മുതൽ 28 ദശലക്ഷം ട്രിപ്പുകളാണ് ദോഹ മെട്രോ പിന്നിട്ടത്.
പരിസ്ഥിതി സുസ്ഥിരത, മരം നട്ടുവളർത്തുക, ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങളിൽ കൂടുതൽ ബോധവത്കരണം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഖത്തർ റെയിൽ വ്യക്തമാക്കുന്നു.പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട ഖത്തർ വിഷൻ 2030െൻറ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ ദോഹ മെട്രോയുടെ പങ്ക് വലുതാണ്.
പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലൂള്ള യാത്ര, പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കി സ്മാർട്ട് കാർഡുകൾ പ്രചാരത്തിലാക്കുക, ഖത്തറിലെ പരിസ്ഥിതി സംബന്ധമായ സംരംഭങ്ങൾക്ക് പിന്തുണയും േപ്രാത്സാഹനവും നൽകുക, റോഡിലൂടെയുള്ള യാത്ര കുറക്കുന്നതിലൂടെ അന്തരീക്ഷത്തിലെ കാർബണിെൻറ അളവ് കുറക്കുക എന്നിവയെല്ലാം ദോഹ മെട്രോയുടെ പരിസ്ഥിതി പ്രതിബദ്ധത പരിപാടിയിൽ ഉൾപ്പെടുന്നു.
നേരത്തെ, പ്ലാൻറ് എ ട്രീ സംരംഭത്തിെൻറ ഭാഗമായി 2030ലെ ലോക പരിസ്ഥിതി ദിനം വരെ ഓരോ ദശലക്ഷം യാത്രക്കും ഒരു മരം എന്ന പരിപാടിക്കും ഖത്തർ റെയിൽ തുടക്കംകുറിച്ചിരുന്നു. ലോക ഭൗമദിനത്തിൽ പരിസ്ഥിതിസംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ബോധവത്കരണം നടത്തുന്നതിനായി ഖത്തർ റെയിലിെൻറ ഗ്രീൻ മെട്രോ പദ്ധതിയും ആവിഷ്കരിച്ചിരുന്നു.
ഖത്തർ റെയിലിെൻറ സുസ്ഥിരത, പരിസ്ഥിതി എന്നീ മേഖലകളിലെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ആവിഷ്കാരം. 2030 ലോക ഭൗമദിനംവരെ പദ്ധതിയുടെ ഭാഗമായി ദോഹ മെട്രോയിലെ ഓരോ അഞ്ച് മില്യൻ ഉപഭോക്താക്കളുടെ എണ്ണത്തിനും ഒരുമരം നട്ടുവളർത്തുമെന്നാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.