ദോഹ: ഖത്തറിനും ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിന്തുണയുമായി രാജ്യത്ത് ആദ്യമായി സ്ഥാപിച്ച ‘തമീം അൽ മജ്ദ്’ സോളിഡാരിറ്റി വാളിൽ ഇതുവരെ സ്വദേശികളും വിദേശികളുമായി കൈയൊപ്പ് ചാർത്തിയത് നിരവധി പേർ. പെരുന്നാൾ ദിനത്തിലാണ് ഗറാഫയിൽ വ്യാപാര്ഖ്പ്രമുഖനായ ഫൈസൽ ബിൻ ഖാസിം ആൽഥാനിയുടെ വീട്ടിൽ 10 മീറ്റർ നീളത്തിലും ഉയരത്തിലും തമീം അൽ മജ്ദ് ചിത്രം സ്ഥാപിച്ചത്. തമീം അൽ മജ്ദ് ചിത്രം വരച്ച് പ്രശസ്തനായ അഹ്മദ് അൽ മദീദ് തന്നെയാണ് ഇവിടെ ആദ്യം കൈയൊപ്പ് ചാർത്തിയത്. ഇന്നലെ വ്യാപാരസമൂഹത്തിലെ പ്രമുഖർ ഇവിടെയെത്തി ചിത്രത്തിൽ ഒപ്പിട്ട് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.