ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ് സ്പോർട്ടീവ് 'എ ഡേ വിത്ത് ഫൺ എൻഗേജ്െമന്റ് ആൻഡ് റിലീഫ് ഫോർ ബോഡി ആൻഡ് മൈൻഡ്' എന്ന തലക്കെട്ടിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. എക്സ്പാറ്റ് സ്പോർട്ടീവ് രക്ഷാധികാരി ചന്ദ്രമോഹൻ അധ്യക്ഷതവഹിച്ചു. എക്സ്പാറ്റ് സ്പോർട്ടീവ് 2022 ന്റെ പതാക ഡോ. മോഹൻ തോമസ് വൈസ് പ്രസിഡന്റ് സഞ്ജയ് ചെറിയാന് കൈമാറി. ദീപശിഖകൾ കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ മാനേജർ ഡോ. ദീപിക, നടുമുറ്റം വൈസ് പ്രസിഡന്റ് നിത്യ സുബീഷിനും റാക് ഹോൾഡിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ കുന്നത്ത് എക്സ്പാറ്റ് സ്പോർട്ടിവ് കൺവീനർ അനസ് ജമാലിനും കൈമാറി. ഫിഫ ലോകകപ്പിനെ സ്വാഗതം ചെയ്ത് അത്ലറ്റുകൾ അണിനിരന്ന പ്രയാണവും അരങ്ങേറി.
ഇന്ത്യൻ സ്പോർട്സ് സെന്റർ അംഗം സഫീർ റഹ്മാൻ, കെയർ ആൻഡ് ക്യുവർ എം.ഡി ഇ.പി അബ്ദുറഹ്മാൻ, അൽ ഹയ്കി എം. ഡി അസ്ഗറലി, ഫെസ്റ്റിവൽ ലിമോസിൻ മാനേജർ ഷബീർ കുറ്റ്യാടി, ബ്രാഡ്മ ഗ്രൂപ് എം.ഡി ഹഫീസ്, ഓർഗനൈസിങ് കമ്മറ്റിയംഗങ്ങളായ എ.സി. മുനീഷ്, മുഹമ്മദ് കുഞ്ഞി, ഷാനവാസ് ഖാലിദ്, സജ്ന സാക്കി, മജീദ് അലി, താസീൻ അമീൻ, അബ്ദുൽ ഗഫൂർ എ.ആർ, അഹമ്മദ് ഷാഫി, സിദ്ദീഖ് വേങ്ങര, ഡോ. താജ് ആലുവ തുടങ്ങിയവർ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.