ദോഹ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് ഇന്ത്യൻ എംബസി അനുബന്ധ സംഘടനകൾ. ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ അനുശോചന സന്ദേശം നൽകി. വിവിധ മേഖലയിൽ ഇന്ത്യയുടെ വളർച്ചയിൽ ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകളെ അംബാസഡർ വിപുൽ എടുത്തുപറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിൽനിന്നുള്ള ഭാഗം അദ്ദേഹം വായിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഡോ. മോഹൻ തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശാന്തനു ദേശ്പാണ്ഡെ യോഗനടപടികൾ നിയന്ത്രിച്ചു.
ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ, നിരവധി ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.