ദോഹ: ഖത്തർ വാണിമേൽ പ്രവാസിഫോറം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 600ൽ അധികം ആളുകൾ പങ്കെടുത്തു.
സലീം റഹ്‍മാനി കാളികാവ് ഉദ്ബോധന പ്രഭാഷണം നടത്തി. റമദാന്‍റെ ചൈതന്യം ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരണമെന്ന് അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ പ്രവാസി ഫോറം പ്രസിഡന്‍റ് ശമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു.
സി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, എം.കെ. കുഞ്ഞബ്ദുള്ള, ഡോ. എൻ.പി. കുഞ്ഞാലി, പൊയിൽ കുഞ്ഞമ്മദ്, ടി.കെ. അലിഹസൻ, ഡോ. എൻ.പി. ആരിഫ് എന്നിവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് അമേരിക്കൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു.
നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള റമദാൻ സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു. പ്രവാസി ഫോറം ജനറൽ സെക്രട്ടറി കെ.കെ. സുബൈർ സ്വാഗതവും ട്രഷറർ സി.കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.