ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഭാരവാഹികൾ മലപ്പുറം ജില്ല കലക്ടർ പി. ഗോപാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ പ്രധാനപ്പെട്ട വിഷയങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്താൻ കഴിഞ്ഞെന്ന് യോഗത്തിൽ പങ്കെടുത്ത ഡോം ഖത്തർ പ്രസിഡൻറ് വി.സി. മശ്ഹൂദ്, രക്ഷാധികാരി അച്ചു ഉള്ളാട്ടിൽ എന്നിവർ പറഞ്ഞു. പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് അനുഭാവപൂർണമായ പ്രതികരണമാണ് ജില്ല കലക്ടർ പ്രകടിപ്പിച്ചത്.
പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം പ്രസിഡൻറ് വി.സി. മശ്ഹൂദ് കലക്ടർക്ക് കൈമാറി.നാട്ടിലുള്ള പ്രവാസികൾ ഉൾപ്പെടുന്ന മലപ്പുറം ജില്ലക്കാർ അനുഭവിക്കുന്ന വാക്സിനേഷൻ ലഭ്യതക്കുറവ്, ജോലി നഷ്ടമായ സംഭവങ്ങൾ, പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ പുനരധിവാസം, തൊഴിൽ മേഖലയും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പ്രവാസികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോർട്ടൽ തുടങ്ങിയ വിഷയങ്ങൾ കലക്ടർക്കു മുമ്പാകെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.