ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ലെ എ​ക്വ​ഡോ​ർ പ​വി​ലി​യ​ൻ

എ​ക്വ​ഡോ​ർ കാ​ർ​ഷി​ക വി​ശേ​ഷ​ങ്ങ​ളു​മാ​യി എ​ക്സ്​​പോ പ​വി​ലി​യ​ൻ

ദോ​ഹ: പ​രി​സ്ഥി​തി​സ്നേ​ഹി​ക​ളെ​യും സ​ന്ദ​ർ​ശ​ക​രെ​യും ആ​ക​ർ​ഷി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​ന്ന ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ വേ​ദി​യി​ൽ എ​ക്വ​ഡോ​ർ പ​വി​ലി​യ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രു​ടെ​യും ന​യ​ത​ന്ത്ര, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മി​ഡി​ലീ​സ്റ്റി​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തു അ​നു​ഭ​വ​ങ്ങ​ളു​മാ​യി എ​ക്സ്​​പോ വേ​ദി​യി​ൽ എ​ക്വ​ഡോ​ർ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ എ​ക്വ​ഡോ​ർ എം​ബ​സി​യാ​ണ് പ​വി​ലി​യ​ൻ സ​ജ്ജ​മാ​ക്കി​യ​ത്.

എ​ക്വ​ഡോ​റി​ന്റെ ഏ​റ്റ​വും സ​വി​ശേ​ഷ സാം​സ്‌​കാ​രി​ക, ടൂ​റി​സം, ച​രി​ത്ര മേ​ഖ​ല​ക​ൾ പൊ​തു​ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വേ​ദി​കൂ​ടി​യാ​ക്കി മാ​റ്റി​യാ​ണ് പ​വി​ലി​യ​ൻ ഒ​രു​ക്കി​യ​ത്. രാ​ജ്യ​ത്തി​ന്റെ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളും അ​വി​ട​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യും പ​വി​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ക്വ​ഡോ​റി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ക്വ​ഡോ​റി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു വി​ഭാ​ഗ​മാ​ണ് ശ്ര​​ദ്ധേ​യം. ഭ​ക്ഷ്യ​സു​ര​ക്ഷ, ഉ​ൽ​പാ​ദ​ന വ​ർ​ധ​ന, ജ​ല​സം​ര​ക്ഷ​ണം എ​ന്നി​വ കൈ​വ​രി​ക്കു​ന്ന​തി​ലും എ​ക്വ​ഡോ​റി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ലും അ​തി​ന്റെ സം​ഭാ​വ​ന​ക​ളും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

തെ​ക്ക​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ എ​ക്വ​ഡോ​റി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, അ​തി​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, ന​ദി​ക​ൾ, ക​ട​ലു​ക​ൾ, പ​ർ​വ​ത​ങ്ങ​ൾ, വ​ന​മേ​ഖ​ല​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ ദ്വീ​പു​ക​ൾ, അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ എ​ന്നി​വ​യും ഏ​റെ പ്ര​സി​ദ്ധ​മാ​യ ഉ​ഷ്ണ​മേ​ഖ​ല, പ​ർ​വ​ത പു​ഷ്പ​ങ്ങ​ളു​ടെ വി​വി​ധ ത​ര​ങ്ങ​ളും പ​വി​ലി​യ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടാ​ൻ സം​ഘാ​ട​ക​ർ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​ഴ​പ്പ​ഴം, കൊ​ക്കോ, കാ​പ്പി എ​ന്നി​വ​യു​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ​തി​നാ​ൽ രാ​ജ്യ​ത്തെ വാ​ഴ​പ്പ​ഴ, കാ​പ്പി, കൊ​ക്കോ ഫാ​മു​ക​ളു​ടെ വി​വ​ര​ണ​വും പ​വി​ലി​യ​ൻ ന​ൽ​കു​ന്നു​ണ്ട്.എ​ക്‌​സ്‌​പോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​രു​ഭൂ​മി​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള സു​പ്ര​ധാ​ന പ​രി​പാ​ടി​യാ​യ​തി​നാ​ലും ഖ​ത്ത​റി​ന്റെ ആ​തി​ഥേ​യ​ത്വ​ത്താ​ലും വ്യ​തി​രി​ക്ത​വും മി​ക​വു​റ്റ​താ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഖ​ത്ത​റി​ലെ എ​ക്വ​ഡോ​ർ സ്ഥാ​ന​പ​തി പാ​സ്‌​ക​ൽ ഡെ​ൽ​സി​യോ​പ്പോ അ​ര​ഗു​ൻ​ഡി പ​വി​ലി​യ​ൻ ഉ​ദ്ഘാ​ട​ന​ശേ​ഷം പ​റ​ഞ്ഞു.

കൃ​ഷി, സു​സ്ഥി​ര​ത, ഹോ​ർ​ട്ടി​ക​ൾ​ച​ർ, ജ​ലം, പ​രി​സ്ഥി​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ എ​ക്വ​ഡോ​ർ അം​ബാ​സ​ഡ​ർ, അ​ന്ത​ർ​ദേ​ശീ​യ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്‌​സി​ബി​ഷ​നി​ൽ ഓ​രോ രാ​ജ്യ​ത്തെ​യും ഏ​റ്റ​വും മി​ക​ച്ച​വ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് എ​ക്‌​സ്‌​പോ​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.കൃ​ഷി​യു​മാ​യും ക​ര​കൗ​ശ​ല​വു​മാ​യും ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ പ​വി​ലി​യ​നി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 



 


Tags:    
News Summary - Expo Pavilion with Ecuadorian Agricultural Specialties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.