ദോഹ: ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര നവംബർ 19 മുതൽ ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് സർവിസ് തുടങ്ങുന്നു. ടാറ്റ ഗ്രൂപ്പിെൻറയും സിംഗപ്പൂർ എയർലൈനിെൻറയും സംയുക്തസംരംഭമാണ് വിസ്താര.തലസ്ഥാനമായ ഡൽഹിയിൽനിന്നാണ് ദോഹയിലേക്ക് സർവിസ് നടത്തുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുെട ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള എയർ ബബ്ൾ ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ഇരുരാജ്യത്തേക്കും വിമാനസർവിസുകൾ ഉള്ളത്.
വിസ്താര കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം നവംബർ 19ന് ഡൽഹിയിൽനിന്ന് രാത്രി എട്ടിനാണ് ദോഹയിലേക്കുള്ള വിമാനം പുറപ്പെടുക. രാവിലെ 9.45ന് േദാഹയിൽ എത്തും. വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് സർവിസ് ഉണ്ടാവുക. ദോഹയിൽനിന്ന് രാത്രി 10.45നാണ് തിരിച്ചുപുറപ്പെടുക. നവംബർ 19 മുതൽ തുടങ്ങി ഡിസംബർ 31 വരെയാണ് ഷെഡ്യൂൾ എന്ന് കമ്പനി അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി പ്രകാരമായിരിക്കും ഇത്. ദോഹയിലേക്ക് സർവിസ് നടത്തുന്ന കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്നും ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നാണ് ദോഹയെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഡൽഹിയിൽനിന്ന് പുറപ്പെട്ട് ദോഹയിലെത്തി തുടർന്ന് ഡൽഹിയിലേക്കുള്ള യാത്രക്ക് മൊത്തം 15,499 രൂപയാണ് വെബ്സൈറ്റ് പ്രകാരം. ദോഹയിൽനിന്ന് ഡൽഹിയിലെത്തി തിരിച്ചും ദോഹയിലേക്ക് യാത്ര ചെയ്യാൻ 669 റിയാലാണ് വേണ്ടത്. സർവിസിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യത്തേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്ൾ കരാറിെൻറ കാലാവധി ഡിസംബർ 31വരെ ഈയടുത്ത് നീട്ടിയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. നേരത്തേ ആഗസ്റ്റ് 31വരെയും പിന്നീട് ഒക്ടോബർ 31വരെയുമാണ് കരാർ നീട്ടിയിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ അവസാനം വരെ ആക്കിയിരിക്കുന്നത്.കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളും ഖത്തർ എയർവേയ്സും ഇരുരാജ്യങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആകെയുള്ള സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർഎയർവേസും പങ്കുവെച്ചാണ് സർവിസ് നടത്തുന്നത്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ. ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്.
https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.