ദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 263 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 241 പേർക്കെതിരെ നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 21 പേർക്കെതിരെയും നടപടിയുണ്ടായി. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്.
പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ്ചവരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ടുലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഇതുവരെ ആകെ 14,784 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 636 പേർക്കെതിരെയും നടപടിയെടുത്തു.
പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ
ദോഹ: ഖത്തറിൽ ഇന്നലെയും പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. ചൊവ്വാഴ്ച 510 പേർക്ക് രോഗമുക്തിയുണ്ടായി. പുതുതായി രോഗം സ്ഥിരീകരിച്ചത് 455 പേർക്കാണ്. ഇതിൽ 417 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 38 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിലുള്ള ആകെ രോഗികൾ 9862 ആണ്. ഇന്നലെ 8539 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 15,10,492 പേരെ പരിശോധിച്ചപ്പോൾ 1,61,344 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.
ആകെ മരണം 257 ആയി. ആകെ 1,51,225 പേർക്കാണ് രോഗമുക്തിയുണ്ടായത്. 665 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 95 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 88 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 11 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.