മു​ഖം​മാ​റി; പു​തു​മ​യോ​ടെ ഇ.​എ.​എ ഫൗ​ണ്ടേ​ഷ​ൻ

ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യു​ദ്ധ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​ര​ക്ഷി​ത​രാ​ക്കി​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ഗോ​ള ഫൗ​ണ്ടേ​ഷ​നാ​യ എ​ജു​​ക്കേ​ഷ​ൻ എ​ബൗ​വ് ഓ​ൾ ഫൗ​ണ്ടേ​ഷ​ന് (ഇ.​എ.​എ) പു​തി​യ ലോ​ഗോ പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ സ്വാ​ധീ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ​ബ്രാ​ൻ​ഡ് ഐ​ഡ​ന്റി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യും ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ഇ.​എ.​എ.

2012ൽ ​ആ​രം​ഭി​ച്ച​ത് മു​ത​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഒ​രു ബ​ഹു​മു​ഖ നേ​തൃ​ത്വ​മെ​ന്ന നി​ല​യി​ൽ ഇ.​എ.​എ ഇ​തി​ന​കം ലോ​ക​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​ന്ന ഫൗ​ണ്ടേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കാ​നും പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​നും പ​ങ്കാ​ളി​ക​ളും ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​ക്കാ​നും റീ​ബ്രാ​ൻ​ഡി​ങ് പ്ര​യോ​ജ​ന​പ്പെ​ടും.

ഇ.​എ.​എ ഫൗ​ണ്ടേ​ഷ​ന്റെ യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ ബ്രാ​ൻ​ഡ് ഐ​ഡ​ന്റി​റ്റി​യെ​ന്നും, ഫൗ​ണ്ടേ​ഷ​ന്റെ ദൗ​ത്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ് ഇ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​ത്തി പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക, സെ​ക്ക​ൻ​ഡ​റി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക വ​ഴി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 19 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളും യു​വാ​ക്ക​ളും ഇ.​എ.​എ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്.

Tags:    
News Summary - Face changed- EAA Foundation with innovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.