ദോഹ: ഖത്തറിലെ ആദ്യ സൂപ്പർമാർക്കറ്റായ ഫാമിലി ഫുഡ് സെന്റർ 45ാം വാർഷിക ആഘോഷങ്ങളുടെ നിറവിൽ. രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റായി തുടക്കം കുറിച്ച്, സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഉപഭോക്താക്കളുടെ വിശ്വസ്തമായ ചില്ലറ വിൽപന കേന്ദ്രമായി മാറിയ ഫാമിലി ഫുഡ്സെന്റർ വമ്പൻ പ്രമോഷനുകളുമായാണ് തങ്ങളുടെ ജൈത്രയാത്ര ആഘോഷിക്കുന്നത്.
ഒക്ടോബർ 26ന് തുടക്കം കുറിച്ച് ഡിസംബർ 30 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളിൽ ഉപഭോക്താക്കൾക്ക് അഞ്ചു ലക്ഷം റിയാലിന്റെ മൂല്യമുള്ള വമ്പൻ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അൽ ഖീസ, അൽ റയാൻ, അൽ നസ്ർ, ഓൾഡ് എയർപോർട് റോഡ്, ദോഹ സൂഖ് മാൾ, അൽ മിർഖാബ്, അൽ ജദീദ് സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫാമിലി ഫുഡ്സെന്റർ ഔട്ട്ലെറ്റുകളിൽനിന്നും ഷോപ്പിങ്ങിലൂടെ ഉപഭോക്താക്കൾക്ക് വാർഷികാഘോഷ സമ്മാന പദ്ധതികളിൽ പങ്കെടുക്കാം. 50 റിയാലിന് ഷോപ്പിങ് നടത്തിയാൽ ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. https://lucky-draw.family.qa ലിങ്ക് വഴിയോ, അഞ്ച് ഔട്ട്ലെറ്റുകളിലെയും കൗണ്ടർ രജിസ്ട്രേഷൻ വഴിയോ നറുക്കെടുപ്പിൽ രജിസ്റ്റർ ചെയ്യാം.
500 റിയാൽ മൂല്യമുള്ള 450 ട്രോളി, 450 ഭാഗ്യവാന്മാർക്കായി 81 ലക്ഷം നുജൂം പോയന്റ്, അഞ്ച് ഔട്ട്ലെറ്റുകളിൽ നിന്ന് 45ഓളം ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ആയിരത്തോളം വിജയികളെയാണ് അരലക്ഷം റിയാലിനായി കാത്തിരിക്കുന്നത്.
നവംബർ 30നും, ഡിസംബർ 31നുമായി അൽ നസ്ർ, എയർപോർട്ട് ബ്രാഞ്ചുകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ വാർഷികാഘോഷ പ്രമോഷനിലെ വിജയികളെ പ്രഖ്യാപിക്കും.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഉൽപന്നങ്ങൾക്കും പ്രമോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രഷ് പ്രൊഡക്ട്സ്, ഇറച്ചി, മത്സ്യം, പ്രാദേശിക ഉൽപന്നങ്ങൾ, ഡിപ്പാർട്മെന്റ് സ്റ്റോർ തുടങ്ങിയവയിൽ മികച്ച ഉൽപന്നങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഇതിനു പുറമെ, 35ഓളം രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും ഫാമിലി ഫുഡ്സെന്റർ വിപണിയിലെത്തിക്കുന്നുണ്ട്. www.family.qa എന്ന വെബ്സൈറ്റ് വഴിയോ, ‘ഫാമിലി’ ആപ് വഴിയോ ബുക്ക് ചെയ്ത് ഓൺലൈൻ വഴിയും ഷോപ്പിങ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.