ദോഹ: ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുത്തൻപുരയിൽ അശ്റഫിന് ആറങ്ങോട് സംയുക്ത മഹല്ല് അസോസിയേഷൻ ഖത്തർ യാത്രയയപ്പ് നൽകി. 1989 മുതൽ 2021 വരെയുള്ള 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് പോകുന്നത്. ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാരനായിരുന്ന അഷ്‌റഫ് നിരവധി ജീവകാരുണ്യ സംഘടനകളിലും അംഗമായിരുന്നു. പുതിയാപ്പ് നൂർ മസ്ജിദ് ഖത്തർ കമ്മിറ്റിയുടെ രൂപവത്കരണത്തിന് നേതൃത്വവും നൽകി.
അസ്മഖ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗം അഡ്വെസൈറി ബോർഡ് അംഗം പി.വി.ടി. മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാമത്ത് മീത്തൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഇ.കെ. സമീർ സ്വാഗതം പറഞ്ഞു. റഫീഖ് കോടേരി, നജീബ് അടിക്കൂൽ, അത്തീഖ് റഹ്മാമാൻ മേമുണ്ട, നൗഷാദ് പുതിയാപ്പ് തുടങ്ങിയവർ സംസാരിച്ചു. മഹല്ലുകളുടെ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. വൈസ് പ്രസിഡൻറ് സാദത്ത് കല്ലുള്ളത്തിൽ ഉപഹാരം കൈമാറി. വൈസ് പ്രസിഡൻറ് അബ്ദുൽ കരീം പുനത്തിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.