ദോഹ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗവും, അൽഖോർ യൂനിറ്റ് പ്രസിഡന്റുമായ മുരളീധരന് സംസ്കൃതി യാത്രയയപ്പു നൽകി. കോവിഡ് മാനദണ്ഡം പാലിച്ച് സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മനാഫ് അധ്യക്ഷനായി. ജലീൽ കാവിൽ, മുൻ ഭാരവാഹികളായ പി. വിജയകുമാർ, ഇ.എം. സുധീർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സുഹാസ് പാറക്കണ്ടി സ്വാഗതവും, ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.