ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ നേതൃത്വത്തിൽ 'ഫറോ സ്പോർട്സ്'കായിക മത്സരം സംഘടിപ്പിച്ചു. ഒലിവ് സ്കൂളിൽ നടന്ന പരിപാടിയിൽ ഫുട്ബാൾ, ക്രിക്കറ്റ്, കമ്പവലി തുടങ്ങി നിരവധി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്നിവർക്കായി വെവ്വേറെ മത്സരങ്ങളായിരുന്നു. ഫറോക്ക് പ്രവാസി അസോസിയേഷൻ, യു.എ.ഇ സ്ഥാപക പ്രസിഡന്റും ഫാറൂഖ് കോളജ് മുൻ അധ്യാപകനുമായ കെ. മുഹമ്മദ് ബഷീർ 'ഫറോ സ്പോർട്സ്'ഉദ്ഘാടനം ചെയ്തു. അസ്കർ റഹ്മാൻ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 2022 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനവും നടന്നു. മജീദ് സ്വാഗതവും ബാസിൽ നന്ദിയും പറഞ്ഞു.
ബാസ്കറ്റ് ബാൾ, ക്രിക്കറ്റ്, ഷൂട്ടൗട്ട്, കമ്പവലി, ഓട്ടം എന്നീ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ ഇനങ്ങളിൽ മത്സരങ്ങളുണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. നിധീഷ്, സാബിക്, അൻവർ, ഷിജു, ശബ്ന, ദീപ്തി, ബുഷറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.