നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കി​യ മി​സൈ​മീ​ർ ഇ​ന്‍റ​ർ​ചേ​ഞ്ചി​ന്‍റെ വി​ദൂ​ര ദൃ​ശ്യം 

ദോഹ: ആറ് കിലോമീറ്ററിൽ ഏറെ നീളവും ഇരുവശങ്ങളിലേക്കുമായി നാലുവരിപ്പാതകളുമായി അൽ വക്റയിൽനിന്നും ദോഹയിലേക്കുള്ള റോഡ് ഗതാഗതം ഏറെ സുഖമമാക്കുന്ന മിസൈമീർ ഇന്‍റർചേഞ്ച് പൂർണമായും ഗതാഗതത്തിനായി തുറന്നു നൽകി. ഏറ്റവും തിരക്കേറിയ റൗണ്ട് എബൗട്ടാണ് മൾട്ടിലെവൽ ഇന്‍റർചേഞ്ചാക്കി മാറ്റിക്കൊണ്ട് ലോകകപ്പിന് മുന്നോടിയായി ഖത്തറിന്‍റെ റോഡ് ഗതാഗതം ഏറ്റവും സുഗമമാക്കി മാറ്റിയത്.

ഇതോടെ, മിസഈദ് റോഡിൽ നിന്നും വരുന്നവർക്ക് നുഐജ, ഫെരീജ് അൽ അലി, റൗദത്തുൽ ഖൈൽ സ്ട്രീറ്റ്, ഡി റിങ് റോഡ് എന്നിവിടങ്ങളിലെത്താനുള്ള സമയം 70 ശതമാനത്തോളം ലാഭിക്കാൻ കഴിയും.

ലോകകപ്പിനായി ഖത്തർ ഒരുക്കിയ വേദികളിൽ ദോഹയിൽ ഏറ്റവും അടുത്തായി നിൽക്കുന്ന സ്റ്റേഡിയങ്ങളിൽ ഒന്നായ അൽ തുമാമ സ്റ്റേഡിയത്തോട് ചേർന്നാണ് മിസൈമീർ ഇന്‍റർചേഞ്ച്.

ഭാഗികമായി നേരത്തേ ഗതാഗതം ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പൂർണമായും ഗതാഗത യോഗ്യമാക്കി റോഡ് ഗതാഗതം കൂടുതൽ അനായാസകരമാക്കിയത്.

ഇന്റര്‍ചേഞ്ചുമായി ബന്ധിപ്പിക്കുന്ന റോഡുകളും നവീകരിച്ചതിനാല്‍ ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാം. റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റ് മുതല്‍ ഡി റിങ് റോഡ് വരെയാണ് നവീകരിച്ചത്. ഫരീജ് അല്‍ അലി റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റി സ്ട്രീറ്റ് വികസിപ്പിക്കുകയും ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും റൗദത്ത് അല്‍ ഖൈൽ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പാലവും നിര്‍മിച്ചു. ദോഹ എക്‌സ്പ്രസ് വേയുടെ വികസനത്തിന്റെ ഭാഗമായി ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഗതാഗത സിഗ്‌നലും നീക്കം ചെയ്തിട്ടുണ്ട്. അല്‍ വക്ര, അല്‍ വുഖൈര്‍, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് പുതിയ റോഡും നിര്‍മിച്ചു.

യാത്ര ഇനി ഈസി

ഏറെ ആൾതാമസവും തിരക്കുള്ള ദോഹയിലേക്ക് അൽ വക്റയിൽ നിന്നും വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയൊരുക്കിയാണ് ഇന്‍റർചേഞ്ച് പൂർത്തിയാവുന്നത്.

മിസൈദ് റോഡില്‍ നിന്നെത്തുന്നവര്‍ക്ക് നുഐജ, ഫരീജ് അല്‍ അലി, റൗദത്ത് അല്‍ ഖൈൽ സ്ട്രീറ്റ്, ഡി-റിങ് റോഡ് എന്നിവിടങ്ങളിലേക്ക് വേഗമെത്താം.

അല്‍ വക്റ, അല്‍ വുഖൈര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് നുഐജ, ഫരീജ് അല്‍ അലി തുടങ്ങി ദോഹ സെന്‍ട്രലിലൂടെ റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിലേക്കും എത്താൻ കഴിയും.

ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ദോഹ നഗരത്തെയും റൗദത്ത് അല്‍ ഖൈൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇവിടെ നിന്ന് ഡി-റിങ്, സി-റിങ് മുതല്‍ ബി-റിങ് റോഡുകളിലേക്കും നുഐജ, അല്‍ തുമാമ, അബു ഹമൂര്‍, അല്‍ മമ്മൂറ എന്നിവിടങ്ങളിലേക്കും തിരിച്ച് അല്‍ വക്റ, അല്‍ വുഖൈര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലേക്കും യാത്ര എളുപ്പമാവും.

അഞ്ച് പ്രധാന റോഡുകളുമായാണ് ഇൻറർചേഞ്ച് ബന്ധിപ്പിക്കുന്നത്. ഇത് ഈ റോഡുകളിലേക്കുള്ള അനായാസ യാത്രക്കും വഴിയൊരുക്കും. തുമാമ സ്റ്റേഡിയത്തിന് പുറമെ, മെഡിക്കല്‍ കമീഷന്‍, കാലാവസ്ഥ വകുപ്പ് തുടങ്ങി വിവിധ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കും വേഗമെത്താം.

ബന്ധിപ്പിക്കുന്നത് അഞ്ച് പ്രധാന റോഡുകളെ

ദോഹ എക്‌സ്പ്രസ് വേ, മിസൈദ് റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ ഖൈൽ സ്ട്രീറ്റ്, ഇ-റിങ് റോഡ് എന്നീ പ്രധാന റോഡുകളുമായാണ് ഇന്റര്‍ചേഞ്ചിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

ഇതിനു പുറമെ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍, ജി-റിങ് റോഡ്, ഡി-റിങ് റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഇന്റര്‍ചേഞ്ചിലൂടെ സാധ്യമാകും.

ഇ​ന്റ​ര്‍ചേ​ഞ്ചി​ന്റെ പ്ര​ത്യേ​ക​ത​ക​ള്‍

6.1 കി​ലോ​മീ​റ്റ​ര്‍ നീ​ളം
മൂ​ന്ന്​ ലെ​വ​ല്‍ ഇ​ന്റ​ര്‍ചേ​ഞ്ച്ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി നാ​ലു​വ​രി​പ്പാ​ത​ക​ള്‍
അ​ഞ്ചു പ്ര​ധാ​ന റോ​ഡു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്നു
ഒ​മ്പ​ത്​ തു​ര​ങ്ക​പാ​ത​ക​ളും ര​ണ്ട്​ പാ​ല​ങ്ങ​ളും
23 കി​ലോ​മീ​റ്റ​ര്‍ കാ​ല്‍ന​ട-​സൈ​ക്കി​ള്‍ പാ​ത​ക​ള്‍
കാ​ല്‍ന​ട​ക്കാ​യി മൂ​ന്ന്​ പാ​ല​ങ്ങ​ള്‍
മ​ണി​ക്കൂ​റി​ല്‍ ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്കും 20,000 വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളും
അ​ല്‍വ​ക്റ-​ദോ​ഹ യാ​ത്ര സ​മ​യ​ത്തി​ല്‍ 70 ശ​ത​മാ​നം കു​റ​യും

നിർമാണ രംഗത്ത് മറ്റൊരു ഐക്കൺ ആയാണ് മിസൈമീർ ഇന്‍റർചേഞ്ച് തുറക്കുന്നത്. ഏറെ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് ഗതാഗതക്കുരുക്കില്ലാതെ റോഡ് യാത്ര ഉറപ്പാക്കുന്നതാണ് ഈ നിർമാണം. അഞ്ച് പ്രധാന റോഡുകളുമായും ഇന്‍റർചേഞ്ച് ബന്ധിപ്പിക്കുന്നു. ദോഹ, ഇൻഡസ്ട്രിയൽ ഏരിയ, തുമാമ സ്റ്റേഡിയം എന്നിങ്ങനെ റോഡ് ഗതാഗതം എളുപ്പമാവും.'

എൻജിനീയർ ബദർ ദാർവിഷ് (ഹൈവേ പ്രോജക്ട് വിഭാഗം മാനേജർ, അശ്ഗാൽ)

Tags:    
News Summary - Fast to Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.