ഫെ​ലി​ക്സ് സാ​ഞ്ച​സ്

ഫെ​ലി​ക്സ് സാ​ഞ്ച​സ് എ​ക്വ​ഡോ​ർ പ​രി​ശീ​ല​ക​ൻ

ദോ​ഹ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം ഖ​ത്ത​ർ ഫു​ട്ബാ​ളി​നൊ​പ്പം സ​ഞ്ച​രി​ച്ച സ്പാ​നി​ഷ് പ​രി​ശീ​ല​ക​ൻ ഫെ​ലി​ക്സ് സാ​ഞ്ച​സ് ഇ​നി തെ​ക്ക​ന​മേ​രി​ക്ക​ൻ സം​ഘ​മാ​യ എ​ക്വ​ഡോ​റി​ന്റെ പ​രി​ശീ​ല​ക​ൻ. ലോ​ക​ക​പ്പി​നു പി​ന്നാ​ലെ, ഖ​ത്ത​ർ ദേ​ശീ​യ ടീ​മി​ന്റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു നി​ന്നും പ​ടി​യി​റ​ങ്ങി​യ ഫെ​ലി​ക്സ് സാ​ഞ്ച​സി​നെ നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് എ​ക്വ​ഡോ​ർ ത​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്. 2026ൽ ​അ​മേ​രി​ക്ക, മെ​ക്സി​കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​വു​ന്ന ലോ​ക​ക​പ്പി​ൽ തെ​ക്ക​ന​മേ​രി​ക്ക​ൻ ടീ​മി​നെ ഒ​രു​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാ​ന ചു​മ​ത​ല.

അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​യ ഗു​സ്താ​വോ അ​ൽ​ഫാ​രോ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് 47കാ​ര​നാ​യ ഫെ​ലി​ക്സ് സാ​ഞ്ച​സ് എ​ക്വ​ഡോ​റി​നൊ​പ്പം ചേ​രു​ന്ന​ത്.

1996 മു​ത​ൽ 2006 വ​രെ ബാ​ഴ്സ​ലോ​ണ യൂ​ത്ത് ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഫെ​ലി​ക്സ്. 2006ൽ ​ആ​സ്പ​യ​ർ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ​ഇ​ദ്ദേ​ഹം സ്‍പെ​യി​ൻ വി​ട്ട് ദോ​ഹ​യി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ മി​ക​ച്ച ഒ​രു​പി​ടി യു​വ​താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത ഇ​ദ്ദേ​ഹം 2013ൽ ​ഖ​ത്ത​റി​ന്റെ അ​ണ്ട​ർ 19 ടീം ​പ​രി​ശീ​ല​ക​നാ​യി. 2017ൽ ​അ​ണ്ട​ർ 23 ടീ​മി​നെ​യും പ​രി​ശീ​ലി​പ്പി​ച്ചു. അ​തേ വ​ർ​ഷം ദേ​ശീ​യ സീ​നി​യ​ർ ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ത​നാ​യി സാ​ഞ്ച​സാ​യി​രു​ന്നു ഖ​ത്ത​റി​നെ ഏ​ഷ്യ​ൻ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ക്രം അ​ഫി​ഫി, ഹ​സ​ൻ ഹൈ​ദോ​സ്, അ​ൽ മു​ഈ​സ് അ​ലി തു​ട​ങ്ങി ഒ​രു​പി​ടി താ​ര​ങ്ങ​ളെ ജൂ​നി​യ​ർ ത​ല​ത്തി​ൽ ക​ണ്ടെ​ത്തി ദേ​ശീ​യ ടീ​മി​ന്റെ പ്ര​ധാ​നി​ക​ളാ​ക്കി വ​ള​ർ​ത്തി​യ​ത് ഈ ​സ്പാ​നി​ഷു​കാ​ര​നാ​യി​രു​ന്നു. ​

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് റൗ​ണ്ടി​ൽ ഒ​രു വി​ജ​യ​വു​മി​ല്ലാ​തെ ടീം ​പു​റ​ത്താ​യെ​ങ്കി​ലും കൈ​യ​ടി നേ​ടു​ന്ന​താ​യി​രു​ന്നു ഖ​ത്ത​റി​ന്റെ പ്ര​ക​ട​നം. അ​ന്ന് ഗ്രൂ​പ് റൗ​ണ്ടി​ൽ ഖ​ത്ത​ർ എ​ക്വ​ഡോ​റി​നോ​ട് തോ​റ്റി​രു​ന്നു. ഡി​സം​ബ​റി​ൽ ക​രാ​ർ അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സാ​ഞ്ച​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ, പോ​ർ​ചു​ഗീ​സ് പ​രി​ശീ​ല​ക​ൻ കാ​ലോ​സ് ക്വി​റോ​സി​നെ​യാ​ണ് ഖ​ത്ത​ർ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്.

Tags:    
News Summary - Felix Sanchez Ecuadorian trainer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.