ദോഹ: തൃശൂർ ജില്ല സൗഹൃദവേദിയും ടി.എ.സി ഖത്തറും സംയുക്തമായി സൗഹൃദോത്സവം 2024 സംഘടിപ്പിച്ചു.ഓൾഡ് എയർപോർട്ടിലെ അൽ അഷ്ബൽ ഇന്റർനാഷനൽ സ്കൂളിൽ അരങ്ങേറിയ ഈദ്, വിഷു, ഈസ്റ്റർ സംഗമമായ ‘സൗഹൃദോത്സവം’ നൃത്തനൃത്ത്യങ്ങൾ, ഗാനങ്ങൾ, ഫാഷൻ ഷോ, നടൻ പാട്ടുകൾ, ബാൻഡ് തുടങ്ങി കലാവിസ്മയങ്ങളുടെ തൃശൂർ പൂരമായി.
സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ടാക് ഖത്തർ വിദ്യാർഥികളും അധ്യാപകരും അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 500 ൽപരം കലാപ്രേമികൾ സാക്ഷ്യം വഹിച്ചു. വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ വി.എസ്. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ടി.എ.സി ഖത്തർ മാനേജിങ് ഡയറക്ടർ മുഹസിൻ ആശംസകൾ നേർന്നു. സൗഹൃദവേദി ട്രഷറർ ഇൻ ചാർജ് ജയാനന്ദ്, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, വനിത വിഭാഗം ചെയർപേഴ്സൻ റെജീന സലീം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കൾചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദരാലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.