പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജി​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു

പട്ടാമ്പി പെരുമ പെരുന്നാൾ സംഗമം

ദോഹ: പട്ടാമ്പി കൂട്ടായ്മയുടെ ബക്രീദ് പ്രോഗ്രാം 'പട്ടാമ്പി പെരുമ 2022' ന്യൂ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. ഷാഫി പടാതൊടി സ്വാഗതം പറഞ്ഞു.

പട്ടാമ്പി കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ബഷീർ, നൗഷാദ്, നാസർ, നൗഫൽ, അരുൺ, ലോക കേരള സഭ അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി, ക്യു മലയാളം പ്രസിഡന്‍റ് ബദറുദ്ദീൻ സി. മുഹമ്മദ് എന്നിവർ പങ്കെടുത്തു. കൂട്ടായ്‌മയിലെ അംഗങ്ങൾക്കായി നോർക്ക അംഗത്വം, ഐ.സി.ബി.എഫ്. ഇൻഷുറൻസ്, എൻ.ആർ.ഐ. അക്കൗണ്ട് എന്നീ ഹെല്പ് ഡെസ്കുകൾ തയാറാക്കിയിരുന്നു. അരുൺ പിള്ളൈ പ്രവീൺ ചടങ്ങുകൾ നിയന്ത്രിച്ചു.

കൂട്ടായ്‌മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

Tags:    
News Summary - festival meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.