ദോഹ: ഫിയ വേൾഡ് കപ്പ് ക്രോസ് കൺട്രി റേസിങ്ങിൽ ഖത്തറിന്റെ സൂപ്പർ ഡ്രൈവർ നാസർ അൽ അതിയക്ക് കിരീടനേട്ടം. കാറോട്ട പരമ്പരയിലെ സ്പെയിൻ അരഗോൺ ചാമ്പ്യൻഷിപ്പിൽ സഹഡ്രൈവർ മാത്യു ബൗമലിനൊപ്പമായിരുന്നു നാസർ അൽഅതിയ്യ ഒന്നാമതായി ഫിനിഷ് ചെയ്തത്.
ബ്രസീലുകാരായ ലൂകാസ് മൊറായസ്, കയ്ക് ബെൻറിഗോ എന്നിവർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബ്രസീലിയൻ എതിരാളികളുമായി ശക്തമായ മത്സരം നേരിട്ടായിരുന്നു അൽ അതിയ്യ ഒന്നാമതെത്തിയത്. ഒരുമിനിറ്റ് 43.2 സെക്കൻഡിന്റെ ലീഡിലായിരുന്നു ഒന്നാം സ്ഥാനത്തെ ഫിനിഷിങ്.
ക്രോസ് കൺട്രി റേസിൽ നാല് റൗണ്ട് കഴിഞ്ഞപ്പോൾ, മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവുമായി ലീഡിങ്ങിൽതന്നെയാണ് നാസർ അതിയ്യ. മികച്ച മത്സരമായിരുന്നു ലഭിച്ചതെന്നും നവംബർ വരെ നീണ്ടുനിൽക്കുന്ന സീസണിൽ കിരീട പ്രതീക്ഷയുമായി കുതിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ആറുമണിക്കൂറും 18 മിനിറ്റും 37 സെക്കൻഡും എടുത്തായിരുന്നു ഫൈനൽ റേസിൽ അതിയ്യയും മാത്യുവും കുതിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.