ദോഹ: 2022 ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ നടക്കാനിരിക്കുന്ന സുപ്രധാന ഫുട്ബാൾ ടൂർണമെൻറായ ഫിഫ അറബ് കപ്പ് 2021െൻറ നറുക്കെടുപ്പ് ഏപ്രിൽ 27ന് ചൊവ്വാഴ്ച കതാറയിൽ നടക്കും.കതാറയിലെ ഓപ്പറ ഹൗസിൽ രാത്രി ഒമ്പതിനാണ് നറുക്കെടുപ്പ് നടക്കുക. കോവിഡ്-19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം.
മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പിന് കൃത്യം ഒരു വർഷം മുമ്പ് നടക്കുന്ന ഫിഫ അറബ് കപ്പ്, ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവസാന അവസരമായാണ് കണക്കാക്കുന്നത്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നാണ് അറബ് കപ്പിെൻറ കലാശപ്പോരാട്ടം. കൃത്യം ലോകകപ്പ് കലാശപ്പോരാട്ടത്തിെൻറ ഒരു വർഷം മുമ്പ്.
ലോകകപ്പിനായി തയാറാക്കിയ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂർണമെൻറിൽ 23 അറബ് രാഷ്ട്രങ്ങളാണ് പങ്കെടുക്കുന്നത്.ആറ് സ്റ്റേഡിയങ്ങളിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വക്റ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ അഹ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവ നേരത്തെ തന്നെ ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക് വേദിയായിരുന്നു. ടൂർണമെൻറിനായുള്ള ബാക്കി സ്റ്റേഡിയങ്ങൾ അവസാന ഘട്ട തയാറെടുപ്പിലാണ്.
ഖത്തറിന് പുറമെ, അൾജീരിയ, ബഹ്റൈൻ, കോമൊറോസ്, ജിബൂതി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാൻ, ലിബിയ, മൗറിത്താനിയ, മൊറോകോ, ഒമാൻ, ഫലസ്തീൻ, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളാണ് ടൂർണമെൻറിൽ പങ്കെടുക്കാനായി ഖത്തറിലെത്തുക. ഫിഫ അറബ് കപ്പിെൻറ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.