ഫിഫ അറബ് കപ്പ് യോഗ്യതാ മത്സരങ്ങൾ ജൂൺ 19 മുതൽ 25 വരെ

ദോഹ: ഈ വർഷം അവസാനത്തിൽ ഖത്തറിൽ നടക്കാനിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറിെൻറ യോഗ്യതാ മത്സരങ്ങൾ ജൂൺ 19 മുതൽ 25വരെ നടക്കുമെന്ന് ഫിഫ അറിയിച്ചു.

ഫിഫ റാങ്കിങ്ങിൽ മുന്നിട്ടുനിൽക്കുന്ന ഒമ്പത് ടീമുകൾ ടൂർണമെൻറിലേക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ ബാക്കി ടീമുകൾ യോഗ്യത റൗണ്ട് പൂർത്തിയാക്കിയായിരിക്കണം ടൂർണമെൻറിലേക്ക് ടിക്കറ്റുറപ്പിക്കാൻ. തുനീഷ്യ, അൾജീരിയ, മൊറോകോ, ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, സിറിയ എന്നീ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്.

ഒമാൻ, ലബനാൻ, ജോർഡൻ, ബഹ്റൈൻ, മോറിത്താനിയ, ഫലസ്​തീൻ, ലിബിയ, സുഡാൻ, ഖമറൂസ്​, യമൻ, കുവൈത്ത്, സൗത്ത് സുഡാൻ, ജിബൂതി, സോമാലിയ ടീമുകളാണ് യോഗ്യതാറൗണ്ടിൽ പങ്കെടുക്കുന്നത്. ജൂൺ 19ന് ലിബിയ സുഡാനുമായും 20ന് സോമാലിയ ഒമാനുമായും യോഗ്യതാ റൗണ്ടിൽ പോരിനിറങ്ങും. ജൂൺ 21ന് ജോർഡൻ, ദക്ഷിണ സുഡാനെയും 22ന് മോറിത്താനിയ യമനുമായും ഏറ്റുമുട്ടും. തൊട്ടടുത്ത ദിവസങ്ങളായ ജൂൺ 23, 24 ദിവസങ്ങളിൽ യഥാക്രമം ലബനാൻ–ജിബൂതി, ഫലസ്​തീൻ–ഖമറൂസ്​ എന്നീവർ തമ്മിലാണ് മത്സരം. ജൂൺ 25ന് ബഹ്റൈൻ കുവൈത്തിനെ നേരിടും.

നാല് ഗ്രൂപ്പുകളിൽനിന്നുള്ള ഗ്രൂപ് ചാമ്പ്യൻമാരും രണ്ടാം സ്​ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ, തേർഡ് പ്ലേസ്​ പ്ലേ ഓഫ് എന്നിവയാണ് നോക്കൗട്ട് റൗണ്ടുകൾ. 2022 ലോകകപ്പിനായുള്ള ആറ് വേദികളിലായാണ് മത്സരം നടക്കുക. ഇവയിൽ ഖലീഫ രാജ്യാന്തര സ്​റ്റേഡിയം, വക്റ അൽ ജനൂബ് സ്​റ്റേഡിയം, എജുക്കേഷൻ സിറ്റി സ്​റ്റേഡിയം, അൽ റയ്യാൻ അഹ്മദ് ബിൻ അലി സ്​റ്റേഡിയം എന്നിവ നേരത്തെതന്നെ ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക് വേദിയായിരുന്നു. ടൂർണമെൻറിനായുള്ള മറ്റു സ്​റ്റേഡിയങ്ങൾ അവസാനഘട്ട തയാറെടുപ്പിലാണ്.

മിഡിലീസ്​റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പിന് കൃത്യം ഒരുവർഷം മുമ്പ് നടക്കുന്ന ഫിഫ അറബ് കപ്പ്, ലോകകപ്പിനായുള്ള ഖത്തറി​െൻറ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള അവസാന അവസരമായാണ് കണക്കാക്കുന്നത്. ഖത്തർ ദേശീയദിനമായ ഡിസംബർ 18നാണ് അറബ് കപ്പി​െൻറ കലാശപ്പോരാട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.