ദോഹ: ജൂൺ 19 മുതല്‍ 25 വരെ ദോഹയില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് യോഗ്യത മത്സരത്തിനുള്ള ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷൻെറ tickets.qfa.qa. വെബ്സൈറ്റില്‍ 20 റിയാലിന് ടിക്കറ്റ് ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍സദ്ദിലെ ജാസിംബിന് ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കഴിഞ്ഞ ഒമ്പതുമാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് മാറിയവര്ക്കുമായിരിക്കും പ്രവേശനം.
12 വയസ്സിനു മുകളിലുള്ളവർക്കേ പ്രവശേനമുള്ളൂ. ഒരാള്‍ക്ക് പരമാവധി നാല് ടിക്കറ്റുകള്‍ മാത്രം. യോഗ്യതാ മത്സരത്തിലെ വിജയികൾ ഈ വര്‍ഷം അവസാനം നടക്കുന്ന ഫിഫ അറബ് കപ്പില്‍ മാറ്റുരക്കും. ഫിഫ റാങ്കിങ് അടിസ്ഥാനത്തില്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മത്സര യോഗ്യത നേടിയിട്ടുണ്ട്.
ആതിഥേയ രാജ്യമായ ഖത്തറിനു പുറമെ സൗദി അറേബ്യ, യു.എ.ഇ, തുനീഷ്യ, അള്‍ജീരിയ, മൊറോക്കോ, ഈജിപ്ത്, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളാണിവ. കോവിഡ് സുരക്ഷ ചട്ടങ്ങള്‍ പാലിച്ച് നടക്കുന്ന മത്സരം വീക്ഷിക്കാന്‍ 30 ശതമാനം കാണികള്‍ക്കാണ് പ്രവേശനം. മാസ്ക് ധരിക്കുകയും ഇഹ്തിറാസ് ആപിൽ പച്ച നിറം ആയിരിക്കുകയും വേണം.
ജൂണ്‍ 19നു രാത്രി എട്ടിന് ഖലീഫ ഇൻറര്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ വെച്ച് ലിബിയXസുഡാന് മത്സരം അരങ്ങേറും.20ന് രാത്രി എട്ടിന് ഒമാനും സോമാലിയയും തമ്മിലുള്ള മത്സരം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരിക്കും.21ന് ജോര്‍ഡനും സൗത്ത് സുഡാനും മത്സരിക്കുന്നത് ഖലീഫ സ്റ്റേഡിയത്തിലാണ്. രാത്രി എട്ടിന് തന്നെയാണ് മത്സരം. ജൂണ്‍ 22ന് രാത്രി എട്ടിന് മൗറിത്താനിയയും യമനും തമ്മില്‍ മാറ്റുരക്കുന്നത് ജാസിം ബിന്‍ ഹമദ് സറ്റേഡിയത്തിലാണ്.
23നു രാത്രി എട്ടിന് ലബനാനും ജിബൂതിയും തമ്മില്‍ ഖലീഫാ സ്റ്റേഡിയത്തില്‍ പോരാടും. 24നു രാത്രി എട്ടിനാണ് ഫലസ്തീനും കോമറോസും തമ്മിലെ മത്സരം ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അരങ്ങേറുക.
25നു രാത്രി എട്ടിന് ബഹ്റൈനും കുവൈത്തും തമ്മിലെ മത്സരം ഖലീഫ സ്റ്റേഡിയത്തിലായിരിക്കും. കാണികൾക്ക് ദോഹ മെട്രോ ഏറെ ഉപകാരപ്പെടും.സ്പോര്‍ട്സ് സിറ്റി മെട്രോ സ്റ്റേഷന് തൊട്ടടുത്താണ് ഖലീഫ സ്റ്റേഡിയം. അല്സുഡാന് സ്റ്റേഷന് സമീപത്തായാണ് അല്‍സദ്ദിലെ ജാസിംബിന് ഹമദ് സ്റ്റേഡിയം. രണ്ടും ഗോള്‍ഡ് ലൈന്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.