ദോഹ: 16 ടീമുകൾ, എട്ട് മത്സരങ്ങൾ, രണ്ടു ദിവസം. ഫിഫ അറബ് കപ്പിെൻറ ഗ്രൂപ് റൗണ്ടിൽ ആവേശകരമായ ഒന്നാം റൗണ്ട് കഴിഞ്ഞു. ഇനി വെള്ളിയും ശനിയും രണ്ടാം റൗണ്ടിലെ സൂപ്പർ പോരാട്ടങ്ങൾ. ആദ്യ റൗണ്ടിൽ ഇറാഖ്-ഒമാൻ സമനില ഒഴിച്ചാൽ ബാക്കി മത്സരങ്ങളെല്ലാം ഫലമുണ്ടായി. ആദ്യ റൗണ്ടിൽ ജയം നേടിയ ടീമുകൾക്ക് ഒരു ജയം കൂടി സ്വന്തമാക്കിയാൽ നോക്കൗട്ടിൽ ഇടം പിടിക്കാം. ഗ്രൂപ്പ് 'എ'യിൽ ആതിഥേയരായ ഖത്തർ ഒമാനെയും, ബഹ്റൈൻ ഇറാഖിനെയും നേരിടും. വൈകീട്ട് നാലിന് എജുക്കേഷൻ സിറ്റിയിലാണ് ഖത്തർ-ഒമാൻ മത്സരം. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ബഹ്റൈനെതിരെ ഒരു ഗോളിന് ജയിച്ച ഖത്തർ മുഴുവൻ പോയൻറും നേടി ഗ്രൂപ്പിൽ ഒന്നാമതെത്തിയ ആത്മവിശ്വാസത്തിലാണിപ്പോൾ. ഒരു ജയം കൂടി സ്വന്തമാക്കുന്നതോടെ ടെൻഷനില്ലാതെ നോക്കൗട്ട് ഉറപ്പിക്കാം. രണ്ടാം അങ്കത്തിൽ ഇറാഖും ബഹ്റൈനും തമ്മിൽ ഉച്ചക്ക് ഒരു മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ് 'ബി'യിൽ ഏഴ് മണിക്ക് മോറിത്താനിയയും യു.എ.ഇയും തമ്മിൽ റാസ് അബൂഅബൂദിൽ പന്തുതട്ടും. ആദ്യ കളിയിൽ യു.എ.ഇ ജയിച്ചപ്പോൾ, മോറിത്താനിയ തുനീഷ്യയോട് 5-1ന് തോറ്റിരുന്നു. തുനീഷ്യയും സിറിയയും തമ്മിൽ അൽബെയ്ത് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പിലെ രണ്ടാം മത്സരം.
വെള്ളിയാഴ്ച അവധി ദിനം കൂടിയായതിനാൽ ഇന്ന് മുഴുവൻ വേദികളിലേക്കും കാണികളുടെ ഒഴുക്കുണ്ടാവും. അൽബെയ്ത്തിൽ നിറഞ്ഞ ഗാലറിയിലായിരുന്നു ഖത്തർ ആദ്യ മത്സരം കളിച്ചത്. കഴിഞ്ഞ മത്സരത്തിെൻറ സമ്മർദങ്ങളൊന്നുമില്ലാതെയാവും ഒമാനെതിരായ കളിയെന്ന ഖത്തറിെൻറ വിജയനായകനായ അക്രം അഫീഫ് പറയുന്നു. 'ആദ്യ മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് പാഴായി. ഉദ്ഘാടന മത്സരത്തിെൻറ പ്രയാസങ്ങൾ എപ്പോഴുമുണ്ടാവും. വിജയ മാർജിൻ കുറഞ്ഞത് കൂട്ടായ ഉത്തരവാദിത്തമാണ്. വരും മത്സരങ്ങളിലാണ് ഇനി ടീമിെൻറ ശ്രദ്ധ' -അക്രം അഫിഫ് പറയുന്നു.
ആദ്യ മത്സരത്തിലെ വിജയം ടീമിന് ആത്മവിശ്വാസം ഉയർത്തുമെന്ന് കോച്ച് ഫെലിക്സ് സാഞ്ചസ്. 'ലോകകപ്പിന് മുമ്പായി അവസാന ചാമ്പ്യൻഷിപ് എന്ന നിലയിൽ സവിശേഷമായ വെല്ലുവിളിയാണ് അറബ് കപ്പ്. ബഹ്റൈനെതിരായ കളിയുടെ ഒന്നാം പകുതി കടുപ്പമേറിയതായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അറ്റാക്കിങ് തന്ത്രം മാറ്റിയതോടെ കളി ഞങ്ങളുടെ വരുതിയിലായി' -കോച്ച് പറഞ്ഞു.
•1.00pm ബഹ്റൈൻ x ഇറാഖ് (അൽ തുമാമ)
•4.00pm ഒമാൻ x ഖത്തർ (എജുക്കേഷൻ സിറ്റി)
•7.00pm മോറിത്താനിയ x യു.എ.ഇ (സ്േറ്റഡിയം 974)
•10.00pm സിറിയ x തുനീഷ്യ (അൽ ബെയ്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.