ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ കളിയുത്സവം മീഡിയവൺ-ഖിഫ് സൂപ്പർകപ്പ് കലാശപ്പോരാട്ടത്തിലേക്ക്. ഒരു മാസം നീണ്ട ചാമ്പ്യൻഷിപ്പിന്റെ കിരീട അങ്കത്തിൽ വെള്ളിയാഴ്ച രാത്രി കെ.എം.സി.സി മലപ്പുറവും തൃശൂർ ജില്ല സൗഹൃദവേദിയും ഏറ്റുമുട്ടും.
ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വൈകുന്നേരം ആറു മുതലാണ് സമാപന ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. ഫൈനൽ മത്സര വേദിയിൽ 2022 ലോകകപ്പ് ഫുട്ബാളിന്റെ ഗുഡ്വിൽ അംബാസഡറും മോട്ടിവേഷനൽ സ്പീക്കറുമായി ശ്രദ്ധേയനായ ഗാനിം അൽ മുഫ്ത മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടർമാരും പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും അതിഥികളായി എത്തും. ആറിന് തുടങ്ങുന്ന കലാപരിപാടികളിൽ ഫൈസൽ റാസിയും ശിഖയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്, ഖത്തറിലെ പ്രഗത്ഭ കലാകാരന്മാരുടെ ഡാൻസ് പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
രാത്രി എട്ടോടെയാണ് കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത്. സെമിയിൽ കെ.എം.സി.സി കോഴിക്കോടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കെ.എം.സി.സി മലപ്പുറം ഫൈനലിൽ പ്രവേശിച്ചത്. യുനൈറ്റഡ് എറണാകുളത്തെ തോൽപിച്ചായിരുന്നു ടി.ജെ.എസ്.വി തൃശൂരിന്റെ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.