ദോഹ: ഖത്തറിലെ മുൻനിര ഇന്ത്യൻ വിദ്യാലയമായ നോബിൾ ഇന്റർനാഷനൽ സ്കൂളിന്റെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 5.15ന് നിർവഹിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അൽ വുക്കൈർ സൗത്തിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന സ്കൂളിന്റെ പതിനെട്ടാം വാർഷികാഘോഷ പരിപാടികളിലും പുതിയ കാമ്പസ് ഉദ്ഘാടനചടങ്ങിലും ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികളും ഇന്ത്യൻ എംബസി പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.
മുൻവർഷങ്ങളിലെ പോലെ കിന്റർഗാർട്ടൻ മുതൽ പ്ലസ് ടു വരെ മികവാർന്ന വിദ്യാഭ്യാസം വിദ്യാർഥികൾക്ക് വാഗ്ദാനം ചെയ്താണ് വിപുലമായ പഠന, പഠനേതര സൗകര്യങ്ങൾ ഒരുക്കി നോബിൾ സ്കൂൾ പുതിയ കാമ്പസ് ആരംഭിക്കുന്നത്. രണ്ട് ദിനങ്ങളിലും സ്കൂൾ വിദ്യാർഥികളുടെ ശ്രദ്ധേയമായ കലാപ്രകടനങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.