ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ തിരിച്ചടിക്കു പിറകെ ഫിഫ റാങ്കിങ്ങിൽ പത്തുസ്ഥാനം പിന്തള്ളപ്പെട്ട് ഖത്തർ. ഏറ്റവും പുതിയ റാങ്കിങ്ങിൽ 44ാം സ്ഥാനത്തേക്കാണ് ഖത്തർ പടിയിറങ്ങിയത്. തങ്ങളേക്കാൾ പിൻ നിരയിലുള്ള യു.എ.ഇയോട് തോൽവിയും, ഉത്തര കൊറിയയോട് സമനിലയും വഴങ്ങിയത് മാർക്വേസ് ലോപസിന്റെ സംഘത്തിന് തിരിച്ചടിയായി.
കഴിഞ്ഞ ഏഷ്യൻ കപ്പ് കിരീട വിജയത്തിനു പിന്നാലെ റാങ്കിങ്ങിൽ കുതിച്ചു കയറി 58ൽനിന്നും 37ലെത്തിയ ശേഷം ഖത്തറിന്റെ ഏറ്റവും വലിയ പടിയിറക്കമാണിത്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ മികച്ച പ്രകടനവുമായി മുന്നേറിയ അന്നാബികൾ 34ാം റാങ്കിലെത്തിയിരുന്നു.
ഇതാണ്, ലോകകപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടിലെ അപ്രതീക്ഷിത തിരിച്ചടികളിൽ പ്രതിസന്ധിയിലായത്. അറബ് ടീമുകളുടെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഖത്തറിന്റെ ഇടം. ലോകകപ്പ് സെമിഫൈനലിസ്റ്റായ മൊറോക്കോ (14), ഈജിപ്ത് (31), തുനീഷ്യ (36), അൽജീരിയ (41) ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.
ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഹോം മാച്ചിൽ യു.എ.ഇയോട് തോറ്റ ഖത്തറിന് ഉത്തര കൊറിയക്കെതിരെ സമനില വഴങ്ങിയത് വലിയ തിരിച്ചടിയായിരുന്നു. ഒക്ടോബറിൽ കസാഖ്സ്താനെതിരെയാണ് അന്നാബികളുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.