ഫിഫ ലോകകപ്പ്​​: ബുക്ക്​ ചെയ്തത്​ 1.7 കോടി ടിക്കറ്റുകൾക്ക്​

ദോഹ: ലോകകപ്പ്​ ടിക്കറ്റ്​ ബുക്കിങ്ങിൽ പുതു ചരിത്രമെഴുതി ഖത്തർ ലോകകപ്പിന്‍റെ ആദ്യ ഘട്ട ടിക്കറ്റ്​ ബുക്കിങ്ങിന്​ സമാപനമായി. ചൊവ്വാഴ്ച ഉച്ച ​ഒരു മണിയോടെ ഫിഫ ഓൺലൈ വഴിയുള്ള ടിക്കറ്റ്​ ബുക്കിങ്​ സമാപിച്ചപ്പോൾ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ചത്​ 1.7 കോടി ടിക്കറ്റുകൾക്കാണ്​.

ജനുവരി 19ന്​ ആരംഭിച്ച ടിക്കറ്റ്​ ബുക്കിങ്ങിന്‍റെ ആദ്യ ഘട്ടമാണ്​ ഫെബ്രുവരി എട്ടിന്​ അവസാനിച്ചത്​. 20 ദിവസത്തിനുള്ളിലാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയേറെ സ്വീകാര്യത ലഭിച്ചത്​. ഡിസംബർ 18ന്​ ലുസൈൽ സ്​റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനായിരുന്നു​ ഏറ്റവും കൂടുതൽ അപേക്ഷകർ. 18 ലക്ഷം ബുക്കിങ്ങാണ്​ ഫൈനലിന്​.

ഏറ്റവും കൂടുതൽ ബുക്കിങ്ങ്​ ആതിഥേയരായ ഖത്തറിൽ നിന്നാണ്​. എന്നാൽ, ഇതിന്‍റെ കണക്കുകൾ ഫിഫ പുറത്തു വിട്ടിട്ടില്ല. ഖത്തറിനു പിന്നിലായി, അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്​, ഫ്രാൻസ്​, ഇന്ത്യ, മെക്സികോ, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക എന്നിവരുമുണ്ട്​. ആദ്യ പത്തിൽ ഒന്നായാണ്​ ഇന്ത്യ പട്ടികയിൽ ഇടം നേടിയത്​.

Tags:    
News Summary - FIFA World Cup: 1.7 crore tickets booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.