ഫിഫ ലോകകപ്പ്: ബുക്ക് ചെയ്തത് 1.7 കോടി ടിക്കറ്റുകൾക്ക്
text_fieldsദോഹ: ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ പുതു ചരിത്രമെഴുതി ഖത്തർ ലോകകപ്പിന്‍റെ ആദ്യ ഘട്ട ടിക്കറ്റ് ബുക്കിങ്ങിന് സമാപനമായി. ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ ഫിഫ ഓൺലൈ വഴിയുള്ള ടിക്കറ്റ് ബുക്കിങ് സമാപിച്ചപ്പോൾ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ചത് 1.7 കോടി ടിക്കറ്റുകൾക്കാണ്.
ജനുവരി 19ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന്‍റെ ആദ്യ ഘട്ടമാണ് ഫെബ്രുവരി എട്ടിന് അവസാനിച്ചത്. 20 ദിവസത്തിനുള്ളിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്രയേറെ സ്വീകാര്യത ലഭിച്ചത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനായിരുന്നു ഏറ്റവും കൂടുതൽ അപേക്ഷകർ. 18 ലക്ഷം ബുക്കിങ്ങാണ് ഫൈനലിന്.
ഏറ്റവും കൂടുതൽ ബുക്കിങ്ങ് ആതിഥേയരായ ഖത്തറിൽ നിന്നാണ്. എന്നാൽ, ഇതിന്‍റെ കണക്കുകൾ ഫിഫ പുറത്തു വിട്ടിട്ടില്ല. ഖത്തറിനു പിന്നിലായി, അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, മെക്സികോ, സൗദി അറേബ്യ, യു.എ.ഇ, അമേരിക്ക എന്നിവരുമുണ്ട്. ആദ്യ പത്തിൽ ഒന്നായാണ് ഇന്ത്യ പട്ടികയിൽ ഇടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.