ഖത്തർ കപ്പ് ഫൈനൽ ഏപ്രിൽ 29ന്

ദോഹ: ഖത്തർ കപ്പ് ഫൈനൽ പോരാട്ടം ഏപ്രിൽ 29ന് അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ അൽ സദ്ദ് അൽ ജെയ്ഷുമായി ഏറ്റുമുട്ടും. കലാശപ്പോരാട്ടത്തി​െൻറ ഭാഗമായുള്ള സാങ്കേതിക സമിതി യോഗം കഴിഞ്ഞ ദിവസം ഖത്തർ സ്​റ്റാർസ്​ ലീഗ് മത്സരവിഭാഗം തലവൻ അഹ്മദ് അൽ അദ്സനിയുടെ നേതൃത്വത്തിൽ ചേർന്നു. യോഗത്തിൽ ഫൈനൽ ടീമുകളായ അൽ സദ്ദി​െൻറയും അൽ ജെയ്ഷി​െൻറയും പ്രതിനിധികളും വിവിധ കായിക വകുപ്പുകളുടെ പ്രതിനിധികളും അംഗങ്ങളും സംബന്ധിച്ചു.ശനിയാഴ്ച വൈകിട്ട് ഏഴിനാണ് ഫൈനൽ മത്സരത്തി​െൻറ കിക്കോഫ്. മത്സരം സമനിലയിൽ കലാശിച്ചാൽ നേരിട്ട് പെനാൽട്ടി ഷൂട്ടൗട്ട് നടത്തിയാണ് വിജയികളെ നിർണയിക്കുക. 

Tags:    
News Summary - final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.