ദോഹ: പ്രത്യേക പരിചരണം ആവശ്യമായവർക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സിന് (ക്യു.എസ്.ആർ.എസ്.എൻ) ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ സാമ്പത്തിക സഹായം. ലുലുവിന്‍റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി, ചികിത്സ ഉപകരണങ്ങളും മറ്റും വാങ്ങാനായി ഒരു ലക്ഷം റിയാൽ ക്യു.എസ്.ആർ.എസ്.എന്നിന് സംഭാവനയായി നൽകി.
ഡി റിങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ എം.ഒ. ഷൈജൻ ഒരു ലക്ഷം രൂപയുടെ ചെക്ക് ക്യു.എസ്.ആർ.എസ്.എൻ പബ്ലിക്ക് റിലേഷൻ കോഓഡിനേറ്റർ ദിയ ഖാലിദ് അൽശിമാരിക്ക് കൈമാറി. ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളും പങ്കെടുത്തു. പ്രത്യേക പരിചരണം ആവശ്യമായ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ഖത്തർ സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സ് നൽകുന്ന സേവനങ്ങളിൽ പിന്തുണയെന്ന നിലയിലാണ് ലുലു ഗ്രൂപ്പിന്‍റെ വിഹിതമെന്ന് അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ ക്യു.എസ്.ആർ.എസ്.എന്നിന്‍റെ പങ്കിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.