ദോഹ: ഖത്തർ ഫിനാൻഷ്യൽ സെൻറർ റെഗുലേറ്ററി (ക്യു ഓഫ് സി.ആർ.എ) ഡയറക്ടേഴ്സ് ബോർഡ് പുതുക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷയിൽ അമീരി ദിവാനിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. 2021 മാർച്ച് എട്ടു മുതലാണ് പുതിയ കാലയളവ് ആരംഭിക്കുന്നത്.
കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും സംഭവവികാസങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭക്ക് മുമ്പാകെ അവതരിപ്പിച്ചു. കോവിഡ് -19 വ്യാപനം തടയുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി മുൻകരുതൽ നടപടികൾ തുടരാനും മന്ത്രിസഭ തീരുമാനിച്ചു. വഖഫ്, ഇസ്ലാമിക കാര്യ മേഖലയിൽ ഖത്തറും മൊറോക്കോയും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.