ദോഹ: ഖത്തറിലെ നഴ്സുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തർ നഴ്സുമാർക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന നഴ്സുമാർക്കായി നടത്തിയ മത്സരത്തിൽ 16ഓളം ടീമുകൾ മത്സരിച്ചു. ആൽഫ എഫ്.സി ജേതാക്കളായി. മെഡിക്കോസ് എഫ്.സിയാണ് റണ്ണേഴ്സ്അപ്. ആൽഫ എഫ്.സിയുടെ നിസാർ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ബാൾ മെഡിക്കോസ് എഫ്.സിയുടെ ഷഫീറും നേടി.
ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും മുതിർന്ന നഴ്സുമാരുടെ ടീമും തമ്മിൽ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. ഖത്തറിലെ പ്രമുഖ ഫുട്ബാൾ താരമായ ഇബ്രാഹിം അൽ ഗാനിം വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. കോഓഡിനേറ്റർ അബ്ദുറഹ്മാ്വ ഇബ്രാഹിം ഗാനിം തന്റെ ദേശീയ ജഴ്സി സമ്മാനിച്ചു.
കുട്ടികളുടെ പെനാലിറ്റി ഷൂട്ട് വിജയികൾക്കുള്ള സമ്മാനങ്ങൾ ഫിൻക് ഭാരവാഹികൾ സമ്മാനിച്ചു. ഫിൻക്യു സ്പോർട്സ് ടീം കോഒാഡിനേറ്റർമാരായ മനു ജോസഫ്, അബ്ദുൽ റഹ്മാൻ, ഷിജു എന്നിവർക്കൊപ്പം റീന ഫിലിപ്, ഹാൻസ് ജേക്കബ്, ബിജോയ് ചാക്കോ, ശാലിനി, അഖിൽ, ഇജാസ്, സയന, ചാൾസ്, റിങ്കു, സൂര്യ, അനീസ്, ഷൈജു, റ്റിൽസ്മോൻ, കേൻസൺ, രജിത, ജെഫിൻ, ഡയാന, ആദിൽ, ജെബിൻ, സജാദ്, അനു, ജാവേദ്, ഷറഫു, സിജോ, ഷെരീഫ്, ഷഹീർ, ലിൻജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.