ദോഹ: ആകാശപ്പറക്കലിലെ ആഡംബരമായ ഫസ്റ്റ് ക്ലാസുകൾ വെട്ടാനൊരുങ്ങി ഖത്തർ എയർവേസ്. തങ്ങളുടെ പുതിയ ദീർഘദൂര വിമാനങ്ങളിൽനിന്ന് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫസ്റ്റ് ക്ലാസുകളിലേതുപോലെ തന്നെ എല്ലാവിധ സൗകര്യങ്ങളും നൽകുന്ന ബിസിനസ് ക്ലാസിലേക്ക് യാത്രക്കാർ കൂടുതലും താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഭാവി എയർക്രാഫ്റ്റുകളിൽ ഫസ്റ്റ് ക്ലാസ് ഒഴിവാക്കാനാണ് തീരുമാനം. ഫസ്റ്റ് ക്ലാസിനേക്കാള്‍ ഖത്തര്‍ എയര്‍വേസിന്റെ പ്രത്യേകം രൂപകല്പന ചെയ്ത ക്യൂ സ്യൂട്ട് എന്ന ബിസിനസ് ക്ലാസിനാണ് കൂടുതല്‍ ഭാവിയെന്നും ഇസ്തംബൂളിൽ സംസാരിക്കവെ അക്ബർ അൽ ബാകിർ പറഞ്ഞു.
ഖത്തര്‍ എയര്‍വേസ് ഓര്‍ഡര്‍ ചെയ്തിരിക്കുന്ന 25 വിമാനങ്ങളില്‍ 10 എണ്ണം മാത്രമാണ് നിര്‍മാണ കമ്പനികള്‍ ഈ വര്‍ഷം ഡെലിവറി ചെയ്യുക. വരും വര്‍ഷങ്ങളില്‍ ബോയിങ് 777-9 എസ് ഉള്‍പ്പെടെ പുതിയ വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ എയർക്രാഫ്റ്റുകളിൽ ക്യൂ സ്യൂട്ട് ആയിരിക്കും യാത്രക്കാരെ ആകർഷിക്കുന്നത്.
ദീര്‍ഘദൂര വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനങ്ങളാണ് മിക്ക എയര്‍ലൈനുകളും സ്വീകരിക്കുന്നത്. ചിലർ വലിയ നിക്ഷേപം നടത്തുമ്പോള്‍ മറ്റുചില എയര്‍ലൈനുകള്‍ ബിസിനസ് ക്ലാസിലാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.