ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയിലെ സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചപ്പോൾ അതിൽ നാട്ടിൽ നിന്ന് ഗൾഫിലേക്കും വിമാനങ്ങൾ. ഖത്തറിൽ നിന്ന് കേരളത്തിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുപോകാനായി എത്തുന്ന വിമാനങ്ങളെയാണ് എയർ ഇന്ത്യ ഇത്തരം സർവീസുകളായി തങ്ങളുടെ മൂന്നാംഘട്ട ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഖത്തർ സർക്കാർ ഒരു രാജ്യത്തിേൻറയും വിമാനങ്ങളെ അനുവദിക്കുന്നില്ല. എന്നാൽ കേന്ദ്രസർക്കാർ ഇടപെട്ട് പ്രത്യേക അനുമതി വാങ്ങിയാൽ അവധിക്കും മറ്റും പോയി കേരളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ എയർഇന്ത്യ വിമാനങ്ങളിൽ ഖത്തറിലേക്ക് എത്തിക്കാനാകും. ഇതിനായി തുടർ ശ്രമങ്ങൾ അനിവാര്യമാണ്. ആരോഗ്യപ്രവർത്തകരെ അടക്കം മടക്കിക്കൊണ്ടുവരാൻ പല ഗൾഫ്രാജ്യങ്ങളും പ്രത്യേകഅനുമതി നിലവിൽ തന്നെ നൽകിക്കഴിഞ്ഞു.
എയർ ഇന്ത്യ മൂന്നാംഘട്ട ഷെഡ്യൂൾ പ്രകാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് മേയ് 29 മുതൽ ജൂൺ നാല് വരെയുള്ള കാലയളവിൽ ഖത്തറിലേക്ക് അഞ്ച് സർവീസുകളാണ് ഇത്തരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവിമാനങ്ങളിലും 177 മുതൽ 180 യാത്രക്കാരാണുണ്ടാവുക. മേയ് 29ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് വിമാനമുണ്ട്. അന്ന് രാവിലെ 10.30ന് പുറപ്പെടുന്ന IX 1773 വിമാനം ഖത്തർ സമയം ഉച്ചക്ക് 12.15ന് ദോഹ ഹമദ് വിമാനത്താവളത്തിലെത്തും. മേയ് 30ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനം ദോഹയിൽ ഉച്ചക്ക് 1.35ന് എത്തും.
ജൂൺ രണ്ടിന് കൊച്ചിയിൽ നിന്ന് മറ്റൊരുവിമാനം കൂടിയുണ്ട്. രാവിലെ 11.50ന് പുറപ്പെട്ട് ദോഹയിൽ ഉച്ചക്ക് 1.35ന് എത്തും. ജൂൺ മൂന്നിന് തിരുവനന്തപുരത്തുനിന്നും ഖത്തറിലേക്ക് സർവീസുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് 12.35ന് പുറപ്പെട്ട് ദോഹയിൽ ഉച്ചകഴിഞ്ഞ് 2.45ന് എത്തും. ജൂൺ നാലിന് കണ്ണൂരിൽ നിന്നും വിമാനമുണ്ട്. രാവിലെ 10.35ന് പുറപ്പെടുന്ന വിമാനം ദോഹയിൽ ഉച്ചക്ക് 1.15നാണ് എത്തിച്ചേരുകയെന്നും എയർ ഇന്ത്യ അറിയിച്ചു.
തുടർനടപടികൾ വേണം, നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസമാകാൻ
അവധിക്കും മറ്റും നാട്ടിലെത്തി കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ നിരവധിയാളുകളുണ്ട്. നഴ്സുമാരടക്കമുള്ള ഗൾഫിൽ സർക്കാർ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരും ഇത്തരത്തിൽ കുടുങ്ങിപ്പോയിട്ടുണ്ട്.
നിലവിൽ തന്നെ ചില ഗൾഫ്രാജ്യങ്ങൾ തങ്ങളുടെ ആരോഗ്യപ്രവർത്തകരെയടക്കം തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഖത്തറിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരും ഇതിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.
ഹമദ്മെഡിക്കൽ കോർപറേഷനിൽ നിന്ന് അനുമതി വാങ്ങിയാൽ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവർത്തകരെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് ഈ രംഗത്തുള്ളവരും പറയുന്നു. ജൂൺ മധ്യത്തോടെ അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ ഖത്തർ അന്താരാഷ്ട്ര വിമാനങ്ങളെ അനുവദിക്കുന്നില്ല. എന്നാൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യൻ സർക്കാറിൻെറ പദ്ധതിയിലുള്ള വിമാനങ്ങൾക്ക് അനുമതി നൽകുന്നുമുണ്ട്. ഇത്തരത്തിൽ തുടർനടപടികൾ വരുന്നതോടെ മൂന്നാം ഘട്ടത്തിൽ എയർ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്ന കേരളത്തിൽനിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകളും ഏറെ ഉപകാരപ്പെടും.
ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ ഇങ്ങെന
ഈ ഘട്ടത്തിൽ ദോഹയില്‍ നിന്നും അഞ്ച് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അഞ്ചും കേരളത്തിലേക്കാണ്. കോഴിക്കോട്ടേക്കില്ല. നേരത്തേ കേരളത്തിലേക്ക് മൂന്നാം ഘട്ടത്തിൽ വിമാനം ഉണ്ടാവില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. മേയ് 29ന് കണ്ണൂരിലേക്കാണ് എയർ ഇന്ത്യയുടെ ആദ്യ സര്‍വീസ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 01.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരെത്തും.
മേയ് 30ന് കൊച്ചിയിലേക്കാണ് രണ്ടാം സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30ന് കൊച്ചിയിലെത്തും. ജൂണ്‍ രണ്ടിന് കൊച്ചിയിലേക്ക് തന്നെയാണ് മൂന്നാമത്തെ സര്‍വീസും. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും.
ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സര്‍വീസ്. ദോഹയില്‍ നിന്നും ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും. ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്. ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.