ദോഹ: വിമാനം നേരം വൈകിയാൽ നിരവധി അവകാശങ്ങളും സേവനങ്ങളുമാണ് യാത്രക്കാർ ക്ക് ഉള്ളത്. എല്ലാ തരത്തിലുമുള്ള നഷ്ടപരിഹാരങ്ങളും ലഭിക്കാൻ അതിനുള്ള നടപടിക് രമങ്ങളും യാത്രക്കാർ അറിഞ്ഞിരിക്കണം. വിമാനയാത്രക്കാർ അറിഞ്ഞിരിക്കേണ്ട വിവിധ വിഷ യങ്ങളിൽ പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റ ഉൗഫ് കൊണ്ടോട്ടിയു ടെ സംസാരം തുടരുന്നു.
1: വിമാനം വൈകി യാത്ര രാത്രി 8 മണിക്കും പുലർച്ചെ 3 മണിക്കുമിടയിൽ ആയാലോ, വിമാനം ആറ് മണിക്കൂറിലധികം വൈകുമെന്ന് പ്രതീക്ഷിച്ചാലോ ഹോട്ടൽ താമസം യാത്രക്കാർക്ക് ലഭ്യമാവും.
2: മേൽ വിവരിച്ച സമയത്താണെങ്കിൽ 24 മണിക്കൂർ വൈകിയാൽ ഹോട്ടൽ താമസം ലഭ്യമാവും.
വിമാനം വൈകുന്ന വേളകളിൽ യാത്രക്കാർക്ക് ഭക്ഷണവും ലഘുപാനീയങ്ങളും നൽകണമെന്നും ചട്ടമുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യം വരുന്ന യാത്രയാണെന്ന് കരുതുക. ഇവരുടെ വിമാനം രണ്ട് മണിക്കൂർ വൈകിയാൽ അവർക്ക് വിമാനത്താവളത്തിൽ ഭക്ഷണവും ലഘു പാനീയവും സൗജന്യമായി ലഭിക്കും. രണ്ടര മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രയുടെ കാര്യമാണെന്ന് കരുതുക. ഇവരുടെ വിമാനം മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണം നൽകണം. അഞ്ച് മണിക്കൂറിലധികം ദൈർഘ്യമുള്ളയാത്രക്ക് വിമാനം നാല് മണിക്കൂർ വൈകിയാൽ അവർക്കും ഭക്ഷണവും ലഘു പാനീയവും സൗജന്യമായി ലഭിക്കും.
നഷ്ടപരിഹാരം ലഭിക്കാൻ ചെയ്യേണ്ടത് മേൽ വിവരിച്ച പല ആനുകൂല്യങ്ങളും ലഭ്യമാവാൻ യാത്രക്കാർ യാത്രക്കായി വിമാനത്താവളത്തിൽ എത്താൻ പറഞ്ഞ സമയത്തുതന്നെ എത്തിയിരിക്കണം. യാത്രക്കാരനെ വിമാന കമ്പനിക്ക് ബന്ധപ്പെടാവുന്ന കൃത്യമായ വിവരങ്ങൾ ( ഇ മെയിൽ ഐ.ഡി, ഫോൺ നമ്പർ) നൽകിയിരിക്കണം.
വിമാന കമ്പനികൾക്ക് ബാധ്യത ഇല്ലാത്ത സന്ദർഭങ്ങൾ
വിമാന കമ്പനികളുടെ നിയന്ത്രണത്തിനതീതമായി ഉണ്ടാകുന്ന സന്ദർഭങ്ങളിൽ കമ്പനികൾക്ക് ഇത്തരത്തിൽ യാത്രക്കാരോട് ബാധ്യതകൾ ഉണ്ടാവില്ല. രാഷ്ട്രീയ അസ്ഥിരത, അഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങൾ, സുരക്ഷാ ഭീഷണി, കാലാവസ്ഥാ വ്യതിയാനം, എയർ ട്രാഫിക് നിയന്ത്രണം തുടങ്ങിയ സാഹചര്യങ്ങളിൽ വിമാന കമ്പനികൾക്ക് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത വിമാന കമ്പനികൾക്കാണ്. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.