ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസി 'ആസാദി കി അമൃത് മഹോത്സവ'ത്തോട് ഐക്യദാർഢ്യവുമായി കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് കോഴിക്കോട്' (ഫോക് ഖത്തര്‍) ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റല്‍ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡൊണേഷൻ സെൻറര്‍ പുതിയ ബ്ലോക്കില്‍ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോവിഡ് സുരക്ഷാചട്ടങ്ങള്‍ പാലിച്ച്, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമയം മുന്‍കൂട്ടി നിശ്ചയിച്ചുനല്‍കിയാണ് അംഗങ്ങളെ ക്യാമ്പില്‍ എത്തിച്ചത്. സ്ത്രീകളടക്കം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.
ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എം.വി. മുസ്തഫ, ഫൈസൽ മൂസ്സ, മൻസൂർ അലി, രഞ്ജിത്ത് ചാലിൽ, അഡ്വ. രാജശ്രീ, രശ്മി ശരത്, വിദ്യ, ഷിൽജി, റിയാസ് ബാബു, സമീർ, സാജിദ്, ശരത്, സിറാജ്, ശിഹാബുദ്ദീൻ, ശക്കീർ ഹുസൈൻ, അൻവർ ബാബു, സലീം ബി.ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.